തിരിമാലിയിലെ രംഗം
കേരളത്തിലും നേപ്പാളിലുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ തിരിമാലി സിനിമയുടെ ഗാനം വ്യാഴാഴ്ച്ച വൈകീട്ട് അഞ്ചുമണിക്ക് റിലീസ് ചെയ്യും. ഹരിശങ്കര്‍ ആലപിച്ച ഗാനത്തിന് ശ്രീജിത്ത് ഇടവന സംഗീതം നല്‍കിയിരിക്കുന്നു. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് വിവേക് മുഴക്കുന്നാണ്.

ശിക്കാരി ശംഭുവിന് ശേഷം എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ് കെ ലോറന്‍സ് നിര്‍മിച്ച സിനിമ രാജീവ് ഷെട്ടിയാണ് സംവിധാനം ചെയ്തതത്. ബിബിന്‍ ജോര്‍ജും ജോണി ആന്റണിയും ധര്‍മ്മജനും നിറഞ്ഞു നില്‍ക്കുന്ന ട്രെലര്‍ ഇതിനോടകം പ്രേക്ഷകശ്രദ്ധനേടിക്കഴിഞ്ഞു.നേപ്പാള്‍ സൂപ്പര്‍ താരം സ്വസ്തിമ കട്ക മലയാളത്തിലെത്തുന്നു എന്ന പ്രത്യേകതകൂടിയുണ്ട് തിരിമാലിക്ക്.
സസ്‌പെന്‍സ് നിറച്ച ഒരു ഫീല്‍ ഗുഡ് എന്റര്‍ടൈനറാവും സിനിമയെന്നാണ് ട്രെലര്‍ നല്‍കുന്ന സൂചന. സൈന മൂവീസാണ് ട്രെയിലര്‍ റിലീസ് ചെയ്തത്. സംവിധായകനൊപ്പം തിരക്കഥ എഴുതിയത് സേവ്യര്‍ അലക്‌സ് ആണ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍ നിഷാദ് സി. ഇസെഡ്, ഛായാഗ്രഹണം ഫൈസല്‍ അലി. എഡിറ്റിങ് വി.സാജന്‍. ബിജിബാല്‍ ഈണമിട്ട സ്വസ്തിമയുടെ നൃത്തരംഗം സിനിമയുടെ ആകര്‍ഷണങ്ങളിലൊന്നാണ്. പ്രൊജക്റ്റ് ഡിസൈനര്‍ ബാദുഷ. ഹരീഷ് കണാരന്‍, സലിംകുമാര്‍, ഇന്നസെന്റ്, അന്ന രേഷ്മ രാജന്‍, അസീസ് നെടുമങ്ങാട്, നസീര്‍ സംക്രാന്തി തുടങ്ങി നീണ്ട താരനിര തിരിമാലിയിലുണ്ട്.
Content Highlights: Thirimali Movie Song, Kathangalayi, Sreejith Idavana, KS Harisankar, Music
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..