വോക്കൽ ഉപയോഗിക്കാതെ വാദ്യോപകരണങ്ങൾ മാത്രം വച്ചുകൊണ്ടുള്ളൊരു ബാൻഡ് എന്നത് ഒരു വെല്ലുവിളിയല്ലെന്ന് തെളിയിച്ചിരിക്കുകയാണ്   'ദി റെഡ്‍വയോള'. ഫായിസ് മുഹമ്മദ് എന്ന വയലിനിസ്റ്റാണ്  ദി റെഡ്‍വയോള എന്ന  ബാൻഡിലൂടെ  സംഗീതലോകത്ത് പുതിയ മാറ്റങ്ങളുടെ   ചുവടുറപ്പിക്കുന്നത്. 

മൂന്നു ഗാനങ്ങളുടെ ഫ്യൂഷൻ കവർ വേർഷനിലൂടെയാണ്  ദി റെഡ്‍വയോള  എന്ന ബാന്‍ഡ്  ഇപ്പോൾ നിറഞ്ഞ് നിൽക്കുന്നത്. ഇളയരാജയുടെ  സുന്ദരി കണ്ടാല്‍ ഒരു സേതി, റഹ്മാന്റെ മലര്‍കളേ  ഒപ്പം  വിദ്യാസാഗറിന്റെ മറന്നിട്ടുമെന്തിനോ എന്നീ പാട്ടുകൾ ചേർത്താണ് ഇവർ ഫ്യൂഷൻ തയ്യാറാക്കിയത്.

വയലിനിലും കീബോർഡിലും ഡ്രംസിലുമായിട്ടാണ് ഈ മൂന്നുപാട്ടുകളേയും ചേർത്തു വായിച്ചിരിക്കുന്നത് എന്നത്  തന്നെയാണ് 'ദി റെഡ്‍വയോള' ഒരുക്കുന്ന മാസ്മരികതയും. സമൂഹ മാധ്യമങ്ങളിലും ഇവരുടെ ഈ സൃഷ്ടിക്ക്  മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്.

ഇനി ഒരു പക്ഷേ ദി റെഡ് വയോള എന്ന പേരിനെ  കുറിച്ചാവും സംഗീത ആസ്വാദകർക്ക്  ആശങ്ക. ഈ  പേരിനുമുണ്ട്  ഒരു പ്രത്യേകത. ഫായിസ് മുഹമ്മദിന് ചുവപ്പിനോടുള്ള പ്രണയവും പിന്നെ തന്ത്രിവാദ്യത്തോടുള്ള ഇഷ്ടവും ചേർത്തുവച്ചാണ് ദി റെഡ് വയോള എന്നു പേരിട്ടത്. വയലിനോട് സാമ്യമുള്ള ഒരു തന്ത്രിവാദ്യമാണ് വയോള