Screenshot : YouTube Video
ഗായിക രാധികാ തിലകിന്റെ ആറാം ചരമവാർഷികത്തിന് ഗാനമാലയൊരുക്കി രണ്ട് തലമുറയിൽ നിന്നുള്ള അഞ്ച് പാട്ടുകാർ. ജി വേണുഗോപാൽ, സുജാത മോഹൻ, ശ്വേതാ മോഹൻ വേണുഗോപാലിന്റെ മകൻ അരവിന്ദ് വേണുഗോപാൽ, രാധികാ തിലകിന്റെ മകൾ ദേവിക സുരേഷ് എന്നിവരാണ് ഈ ഗാനമാലക്കായി ഒത്തു ചേർന്നിരിക്കുന്നത്. മുപ്പതിലേറെ വർഷങ്ങൾക്ക് മുമ്പ് വേണുഗോപാലും സുജാതയും, രാധികയും പാടി മലയാള സിനിമാ സംഗീതത്തിൻ്റെ ചരിത്രത്തിൻ്റെ ഭാഗമായ ഏതാനും ഗാനങ്ങളാണ് ഈ ഗാനമാലയിൽ കോർത്തിണക്കിയിട്ടുള്ളത്. ഹൃദയവേണു ക്രിയേഷൻസാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്.
2015 സെപ്റ്റംബര്‍ 20 ന് തികച്ചും അപ്രതീക്ഷിതമായാണ് രാധികാ തിലക് വിടവാങ്ങിയത്. അര്‍ബിദത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കവെയായിരുന്നു അന്ത്യം. മലയാളികള്‍ ഹൃദയത്തോടു ചേര്‍ത്തു വെക്കുന്ന ഒരു പിടി ഗാനങ്ങള്‍ ആലപിച്ച ഗായികയാണ് രാധികാ തിലക്. ദൂരദര്‍ശനിലെ ലളിതഗാനങ്ങളിലൂടെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായി തീര്‍ന്ന രാധികാ തിലക് ശബ്ദം പകര്‍ന്ന ഒറ്റയാള്‍ പട്ടാളത്തിലെ മായാമഞ്ചലില്‍, ഗുരു എന്ന ചിത്രത്തിലെ ദേവസംഗീതം നീയല്ലേ, നന്ദനത്തിലെ മനസ്സില്‍ മിഥുനമഴ എന്നിവ മലയാളികള്‍ എപ്പോഴും ഓര്‍ത്തുവെക്കുന്ന ഗാനങ്ങളില്‍ ചിലതാണ്.
Content Highlights: The Family Medley G Venugopal Sujatha Mohan Shweta Mohan Tribute To Radhika Tilak
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..