മിന്നാരം ലൊക്കേഷനിലെ ആൽബം പ്രൊമോ ഷൂട്ട്, അപൂർവ വീഡിയോയുമായി എം.ജി. ശ്രീകുമാർ


മോഹൻലാൽ, ശോഭന, തിലകൻ, വേണു നാ​ഗവള്ളി എന്നിവർ അവരുടെ ഓണം ഓർമകൾ പങ്കുവെയ്ക്കുന്നതിനൊപ്പം ​ഗാനത്തിന്റെ ഭാ​ഗങ്ങളും ഉൾപ്പെടുത്തിയാണ് പ്രൊമോ തയ്യാറാക്കിയത്.

തങ്കത്തോണി മ്യൂസിക് ആൽബം പ്രൊമോ വീഡിയോയിൽ നിന്ന് | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ഇഷ്ടതാരങ്ങളുടെ പഴയ സിനിമകൾ മാത്രമല്ല, അവർ മുമ്പ് നൽകിയ അഭിമുഖങ്ങളും പങ്കെടുത്ത സ്റ്റേജ് ഷോകളും എന്തിന് വിവാഹ വീഡിയോ വരെ ഏറ്റെടുക്കാറുണ്ട് ആരാധകർ. ഈ ​ഗണത്തിൽപ്പെടുത്താവുന്ന ഒരുവീഡിയോ ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരു സിനിമാ ചിത്രീകരണ സെറ്റിൽ നിന്നുള്ള വീഡിയോ പങ്കുവെച്ചിരിക്കുന്നത് ​ഗായകൻ എം.ജി. ശ്രീകുമാറാണ്.

28 വർഷങ്ങൾക്ക് മുമ്പ് പുറത്തിറങ്ങിയ തങ്കത്തോണി എന്ന സം​ഗീത ആൽബത്തിന്റെ പ്രൊമോ വീഡിയോ ആണിത്. ഇത് പകർത്തിയിരിക്കുന്നതാകട്ടെ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിലിറങ്ങിയ മിന്നാരം എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സെറ്റിലും. മോഹൻലാൽ, ശോഭന, തിലകൻ, വേണു നാ​ഗവള്ളി എന്നിവർ അവരുടെ ഓണം ഓർമകൾ പങ്കുവെയ്ക്കുന്നതിനൊപ്പം ​ഗാനത്തിന്റെ ഭാ​ഗങ്ങളും ഉൾപ്പെടുത്തിയാണ് പ്രൊമോ തയ്യാറാക്കിയത്.

'ഒരു ഓണം കാസറ്റിന്റെ വർഷങ്ങൾക്ക് മുൻപുള്ള പ്രോമോ. എത്രവേഗമാണ് സമയം കടന്നു പോകുന്നത്. അന്ന് തൊട്ട് ഇന്നുവരെ എന്നെ സ്നേഹിക്കുന്ന എല്ലാവർക്കും ഒരുകോടി നമസ്ക്കാരം. നിങ്ങളാണെന്റെ ശക്തി' എന്നാണ് വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ട് എം.ജി. ശ്രീകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചത്.

ബിച്ചു തിരുമലയും ​ഗിരീഷ് പുത്തഞ്ചേരിയുമായിരുന്നു ​ഗാനരചയിതാക്കൾ. എം.ജി. രാധാകൃഷ്ണനും കുമാറും സം​ഗീതസംവിധാനം നിർവഹിച്ചു. എം.ജി.ശ്രീകുമാറും സുജാത മോഹനുമായിരുന്നു ​ഗായകർ.

Content Highlights: thankathoni album promo shoot in minnaram movie location, mohanlal and shobana, mg sreekumar

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


pfi

1 min

തീരുമാനം അംഗീകരിക്കുന്നു: പോപ്പുലര്‍ ഫ്രണ്ട് പിരിച്ചുവിട്ടതായി സംസ്ഥാന സെക്രട്ടറി

Sep 28, 2022

Most Commented