രണ്ടാം വാരത്തിലും 'തങ്കം' മുന്നോട്ട്; ഒറിജിനല്‍ സൗണ്ട് ട്രാക്ക് പുറത്തിറക്കി അണിയറപ്രവർത്തകര്‍


Thankam

എന്നും ജനപ്രിയമായ സിനിമകളിലൂടെ സിനിമാപ്രേമികളുടെ ശ്രദ്ധ നേടിയിട്ടുള്ള നിര്‍മ്മാണ കമ്പനിയാണ് ഭാവന സ്റ്റുഡിയോസ്. ദിലീഷ് പോത്തൻ, ഫഹദ് ഫാസിൽ, ശ്യാം പുഷ്ക്കരൻ എന്നിവർ ചേര്‍ന്ന് ഈ ബാനറില്‍ നിര്‍മ്മിച്ച സിനിമകളെല്ലാം തന്നെ പ്രേക്ഷകർ ഏറ്റെടുത്തിട്ടുണ്ട്. ഇപ്പോഴിതാ ആ ബാനറിൽ ഏറ്റവും പുതിയതായി തിയറ്ററുകളിലെത്തിയ 'തങ്ക'വും പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. രണ്ടാം വാരത്തിലും തിയറ്ററുകളിൽ ഹൗസ്ഫുൾ ഷോകളുമായി ചിത്രം മുന്നേറുകയാണ്.

സിനിമയുടെ തിരക്കഥയും സംവിധാനവും അഭിനേതാക്കളുടെ മികച്ച പ്രകടനങ്ങളും സാങ്കേതിക മികവും മികച്ച അഭിപ്രായമാണ് ഇതിനകം നേടിയിട്ടുള്ളത്. സിനിമയുടെ സംഗീത വിഭാഗവും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്. ബിജിബാല്‍ ഒരുക്കിയ ഗാനങ്ങളോടൊപ്പം തന്നെ പശ്ചാത്തല സംഗീതവും ഏറെ മികവ് പുലർത്തിയിട്ടുണ്ട്. ഇപ്പോഴിതാ സിനിമയുടെ കഥാഗതിയിൽ ഏറെ സ്വാധീനിച്ചിട്ടുള്ള ഒറിജിനല്‍ സൗണ്ട് ട്രാക്ക് യൂട്യൂബിലൂടെ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. 39 മിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പുറത്തിറക്കിയിരിക്കുന്നത്.

ശ്യാം പുഷ്കരന്‍റെ തിരക്കഥയില്‍ സഹീദ് അറാഫത്ത് ഒരുക്കിയിരിക്കുന്ന സിനിമയിൽ വിനീത് ശ്രീനിവാസനും ബിജു മേനോനുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. അപർണ്ണ ബാലമുരളി, ഗിരീഷ് കുൽക്കർണി, കൊച്ചുപ്രേമൻ, വിനീത് തട്ടിൽ, ശ്രീകാന്ത് മുരളി, കൊച്ചുപ്രേമൻ, കലൈയരസൻ തുടങ്ങി നിരവധി താരങ്ങളാണ് 'തങ്ക'ത്തിൽ പ്രധാന വേഷങ്ങളിലുള്ളത്. ഒപ്പം നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും സിനിമയിലുണ്ട്.

Content Highlights: Thankam sound track songs Bijibal Bhavana Studios Vineeth Sreenivasan Biju Menon Aparna

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented