ദേവീ നീയേ, വരലക്ഷ്മി നീയേ'; തങ്കത്തിലെ ആദ്യ​ഗാനമെത്തി


സ്വർണാഭരണ നിർമ്മാണവും അതിനെ പിൻപറ്റി ജീവിക്കുന്ന മനുഷ്യരുടെ അറിയാക്കഥകളുമാണ് ആകാംക്ഷയുണർത്തുന്ന ഗാനരംഗത്തിൽ.

തങ്കം എന്ന ചിത്രത്തിൽ ബിജു മേനോനും വിനീത് ശ്രീനിവാസനും | ഫോട്ടോ: സ്ക്രീൻ​ഗ്രാബ്

ഭാവന സ്റ്റുഡിയോസിന്റെ വിനീത് ശ്രീനിവാസൻ - ബിജു മേനോൻ ചിത്രം തങ്കത്തിലെ ആദ്യ ഗാനം റിലീസ് ചെയ്തു. അൻവർ അലി രചിച്ച് ബിജിബാൽ ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് നജിം അർഷാദാണ്. ഒരു ദേവീ ഭക്തിഗാനമായി ചിട്ടപ്പെടുത്തയിട്ടുള്ള ഗാനം അതിന്റെ ലാളിത്യമാർന്ന സംഗീതം കൊണ്ട് തന്നെ ശ്രദ്ധയാകർഷിക്കുന്നുണ്ട്. ബിജു മേനോനും വിനീത് ശ്രീനിവാസനും മുഖ്യവേഷത്തിൽ എത്തുന്ന ചിത്രത്തിൽ അപർണ്ണാ ബാലമുരളിയാണ് നായിക.

സ്വർണാഭരണ നിർമ്മാണവും അതിനെ പിൻപറ്റി ജീവിക്കുന്ന മനുഷ്യരുടെ അറിയാക്കഥകളുമാണ് ആകാംക്ഷയുണർത്തുന്ന ഗാനരംഗത്തിൽ. സഹീദ് അരാഫത്താണ് ചിത്രത്തിന്റെ സംവിധാനം. ജോജിക്കു ശേഷം ശ്യാം പുഷ്‌കരന്‍ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് തങ്കം. ബിജു മേനോന്‍ വിനീത് ശ്രീനിവാസന്‍, അപര്‍ണ്ണ ബാലമുരളി, ഗിരീഷ് കുല്‍ക്കര്‍ണി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ വിനീത് തട്ടില്‍, ശ്രീകാന്ത് മുരളി, കൊച്ചു പ്രേമന്‍ തുടങ്ങിയവരും നിരവധി മറാത്തി, ഹിന്ദി, തമിഴ് അഭിനേതാക്കളും പ്രധാനകഥാപാത്രങ്ങളാവുന്നുണ്ട്.

ദംഗല്‍, അഗ്ലി തുടങ്ങിയ ശ്രദ്ധേയങ്ങളായ ബോളിവുഡ് ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്കും സുപരിചിതനായ മറാത്തി നടനും തിരക്കഥാകൃത്തുമായ ഗിരീഷ് കുല്‍ക്കര്‍ണി ആദ്യമായി മലയാളം സിനിമയിലേക്ക് എത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗൗതം ശങ്കറാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിച്ചിരിക്കുന്നത്. ബിജിപാലാണ് സംഗീതം, എഡിറ്റിങ് കിരണ്‍ ദാസും കലാ സംവിധാനം ഗോകുല്‍ ദാസും നിര്‍വ്വഹിച്ച ചിത്രത്തില്‍ സൗണ്ട് ഡിസൈന്‍ ഗണേഷ് മാരാരും മേക്കപ്പ് റോണക്സ് സേവ്യറുമാണ്.

ആക്ഷന്‍ -സുപ്രീം സുന്ദര്‍, ജോളി ബാസ്റ്റിന്‍, കോസ്റ്റ്യൂം ഡിസൈന്‍ -മഷര്‍ ഹംസ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ബിനു മണമ്പൂര്‍, സൗണ്ട് മിക്സിങ് -തപസ് നായിക്ക്, കോ പ്രൊഡ്യൂസേഴ്‌സ് -രാജന്‍ തോമസ്, ഉണ്ണിമായ പ്രസാദ്, വി.എഫ്.എക്സ് -എഗ് വൈറ്റ് വി.എഫ്.എക്സ്, ഡി.ഐ -കളര്‍ പ്ലാനറ്റ് സ്റ്റുഡിയോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് -ബെന്നി കട്ടപ്പന, ജോസ് വിജയ്, കോ ഡയറക്ടര്‍ -പ്രിനീഷ് പ്രഭാകരന്‍. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്. ഭാവന റിലീസാണ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നത്

Content Highlights: thankam malayalam movie song released, vineeth sreenivasan, biju menon, aparna balamurali

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കാത്തിരിപ്പിനൊടുവിൽ അവര്‍ അച്ഛനും അമ്മയുമായി

Feb 4, 2023


chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023

Most Commented