വിനയ് ഫോര്‍ട്ട് അധ്യാപകനായെത്തുന്ന തമാശ എന്ന ചിത്രം ബുധനാഴ്ച്ച റിലീസ് ചെയ്യാനിരിക്കെ ചിത്രത്തിലെ പുതിയ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. കാണുമ്പോള്‍ നിന്നെ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ആശാ ജീവനാണ്.

മുഹ്‌സിന്‍ പെരാരിയുടെ വരികള്‍ക്ക് റെക്‌സ് വിജയനാണ് സംഗീതം പകരുന്നത്. എപ്പോഴും കേട്ടുകൊണ്ടിരിക്കാന്‍ തോന്നുന്ന ഫീല്‍ ഉള്ള ഈണങ്ങള്‍ സമ്മാനിക്കാറുള്ള റെക്‌സിന്റെ ആരാധകര്‍ ഈ ഗാനത്തെയും സസന്തോഷം സ്വീകരിച്ചിരിക്കുകയാണ്. തമാശയുടെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്. കുറെയേറെ ചിത്രങ്ങള്‍ ഈദ് റിലീസായി എത്തുന്നതിനാല്‍ അതിനിടയില്‍ പെട്ട് ഈ കുഞ്ഞു ചിത്രം ആരും കാണാതെ പോകരുതെന്നു ആഗ്രഹിക്കുന്നുമുണ്ട് ചിലര്‍. തമാശയുടെ ഛായാഗ്രഹണം സമീര്‍ താഹിര്‍. സമീറിനൊപ്പം ഷൈജു ഖാലിദ്, ലിജോ ജോസ് പല്ലിശ്ശേരി, ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Content Highlights : thamasha new song, Kaanumbol ninne, Vinay Fort, Divya Prabha