ഖൈസ് മില്ലൻ സംവിധാനം ചെയ്യുന്ന 'തല' എന്ന ചിത്രത്തിലെ 'പൂങ്കൊടിയേ' എന്ന ഗാനത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി. സിദ് ശ്രീറാമാണ് ഗാനം ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികൾക്ക് അങ്കിത് മേനോനാണ് സംഗീതം.

ഫെബ്രുവരി 17-ന് ഗാനം റിലീസ് ചെയ്യും. മാനിയ മൂവി മാജിക്സ് ഇന്റർനാഷണലിന്റെ ബാനറിൽ റോഷൻ മുഹമ്മദ് ആണ് ചിത്രം നിർമിക്കുന്നത്. ശ്രീവിദ്യ നായർ, സുരഭി ലക്ഷ്മി, ശാലിൻ സോയ എന്നിവരാണ് ചിത്രത്തിലെ താരങ്ങൾ.

Content highlights :thala malayalam upcoming movie song promo out