പുതിയ കവർ ​ഗാനവുമായി മ്യൂസിക് ബാന്റായ തൈക്കൂടം ബ്രിഡ്ജ്. റഹ്മാൻ, വിദ്യാസാ​ഗർ, ജി വി പ്രകാശ് കുമാർ എന്നിവരുടെ കമ്പോസിഷനിൽ പുറത്തിറങ്ങിയ മനോഹര ​ഗാനങ്ങൾക്കാണ് തൈക്കൂടം കവർ വേർഷനുമായി എത്തിയിരിക്കുന്നത്.

മദ്രാസപട്ടണം എന്ന ചിത്രത്തിലെ 'പൂക്കൾ പൂക്കും', കർണയിലെ 'മലരേ മൗനമാ', കന്നത്തിൽ മുത്തമിട്ടാൽ എന്ന ചിത്രത്തിലെ 'ഒരു ദൈവം തന്ത പൂവേ'എന്നീ ​ഗാനങ്ങൾക്കാണ് ബാന്റ് പുത്തൻ ഭാവം നൽകിയിരിക്കുന്നത്.

ഗോവിന്ദ് വസന്തയും വിപിൻ ലാലും ചേർന്നാണ് ​ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്.

content highlights : thaikkudam bridge cover song Pookkal Pookkum Malare Oru Daivam