ക്തിഗാന ആല്‍ബങ്ങളില്‍ ഇതുവരെ പിന്തുടര്‍ന്നു പോന്ന ആഖ്യാനശൈലിയും ചട്ടകൂടുകളും പൊളിച്ചെഴുതികൊണ്ട് ഒരു കൂട്ടം ചെറുപ്പക്കാരുടെ സംഗീത (ഡിവോഷണല്‍) ആല്‍ബമാണ് TAT TVAM ASI. മൂന്ന് യുവാക്കളുടെ ആത്മീയയാത്രയാണ് ആല്‍ബത്തിന്റെ ഇതിവൃത്തം. സ്പിരിച്ച്വല്‍ ജേണി എന്ന ടാഗ്​ലൈനുമായി പുറത്തിറങ്ങിയ ആല്‍ബം പരമ്പരാഗത രീതിയില്‍ നിന്നും വേറിട്ടാണ് ഒരുക്കിയിരിക്കുന്നത്.

ഹരികൃഷ്ണന്‍ ജി ആണ് സംവിധാനം. സംഗീത സംവിധാനവും ആലാപനവും രതീഷ് ശങ്കര്‍ നിര്‍വഹിച്ചിരിക്കുന്നു. ക്യാമറ: വരുണ്‍ കെ ഷാജി , എഡിറ്റിംങ്: അഭിലാഷ് ആനന്ദ്.   അഖില്‍ പിള്ളയും വിഷ്ണു പ്രകാശുമാണ് നിര്‍മാണം. മില്ലേനിയം ഓഡിയോസ് ആണ് ആല്‍ബം യുട്യൂബില്‍ റിലീസ് ചെയ്തിരിക്കുന്നത്.

Content Highlights: TATTVAM ASI devotional album