കെ രാതാം ലംബിയാം ലംബിയാം...എന്ന സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ഗാനത്തിനൊപ്പിച്ച ടാന്‍സാനിയന്‍ സഹോദരങ്ങളുടെ ടിക് ടോക് പ്രകടനം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ. ടാന്‍സാനിയയില്‍ നിന്നുള്ള വീഡിയോ കണ്ടന്റ് ക്രിയേറ്റര്‍ കിലി പോളും സഹോദരിയും ചേര്‍ന്നാണ് ഹിന്ദി ഗാനത്തിനൊപ്പിച്ച് ചുണ്ടനക്കിയിരിക്കുന്നത്. ഇരുവരുടേയും അതീവ നിഷ്‌കളങ്കമായ പ്രകടനം ഇന്ത്യയുള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ അഭിനന്ദനം നേടുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ മാത്രം 83,700 ഫോളോവേഴ്‌സുള്ള കിലി പോളിന്റെ ഈ വീഡിയോ ഇതിനോടകം രണ്ട് ലക്ഷത്തില്‍പരം പേര്‍ കണ്ടു കഴിഞ്ഞു. കിലിയ്ക്ക് ടിക് ടോകിലും പത്ത് ലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ട്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kili Paul (@kili_paul)

ആമസോണ്‍ പ്രൈമിലൂടെ 2021 ഓഗസ്റ്റില്‍ റിലീസായ  ഷേര്‍ഷ എന്ന സിനിമയിലെ ഗാനമാണിത്. സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും പ്രധാനവേഷങ്ങളിലെത്തിയ കെ രാതാം ലംബിയാം ലംബിയാം...എന്ന പ്രണയഗാനം യൂട്യൂബില്‍ 44 കോടിയിലധികം വ്യൂസ് കടന്നുകഴിഞ്ഞു. അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്ന ഗാനം ഇക്കൊല്ലം പുറത്തിറങ്ങിയ ടോപ് സോങ്‌സില്‍ ഉള്‍പ്പെടുന്നു. തനിഷ്‌ക് ബാഗ്ചി വരികളെഴുതി ഈണമിട്ട ഗാനം ജുബിന്‍ നൗടിയാലും അസീസ് കൗറും ചേര്‍ന്നാണ് ആലപിച്ചിരിക്കുന്നത്. ഗാനം ജുബിന്‍ നൗടിയാലിന് പിന്നണിഗായകനെന്ന നിലയില്‍ വന്‍ മൈലേജാണ് നേടിക്കൊടുത്തത്. 

Raataan Lambiyanടാന്‍സാനിയന്‍ സഹോദരങ്ങളുടെ വീഡിയോ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ ഷെയര്‍ ചെയ്തു. തങ്ങളുടെ പ്രകടനം ഏറ്റെടുത്ത ഇന്ത്യാക്കാര്‍ക്ക് കിലി പോള്‍ നന്ദിയും അറിയിച്ചിട്ടുണ്ട്. 'ബ്യൂട്ടിഫുള്‍', 'അമേസിങ്', 'ഓസം' എന്നിങ്ങനെയുള്ള കമന്റുകള്‍ കിലി പോളിന്റെ വീഡിയോയ്ക്ക് കീഴെ നിറയുകയാണ്. 

 

Content Highlights: Tanzanian brother and sister perfectly lip-sync to Raataan Lambiyan, Kili Paul