ചില സിനിമകളും ഗാനങ്ങളും ചില ലൊക്കേഷനുകളെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്താറുണ്ട്.
ഈ ഓണക്കാലത്ത് പുറത്തിറങ്ങിയ 'പടുവാ പയാ' എന്ന തമിഴ് മ്യൂസിക്കല്‍ ആല്‍ബം ഈണം കൊണ്ടും ദൃശ്യ ഭംഗി കൊണ്ടും ഹൃദയഹാരിയായിരിക്കുകയാണ്. ടി. അഗസ്റ്റിന്‍ രചിച്ച് ബെന്‍ ഇ. മോഹന്‍ സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് ജ്വാല ജ്വല്‍ എന്ന മലയാളി കോളേജ് വിദ്യാര്‍ത്ഥിനിയാണ്. ഗാനരംഗത്തില്‍ തമിഴ് പെണ്‍കുട്ടിയായി വേഷമിട്ട് പാടി അഭിനയിച്ചിരിക്കുന്നതും ജ്വാല തന്നെ. ഒപ്പം സിനിമാ മേക്കപ്പ് രംഗത്ത് ശ്രദ്ധേയനായ പ്രദീപ് വിതുരയും.

തിരുവനന്തപുരം ജില്ലയിലെ വിതുരയാണ് ആല്‍ബത്തിന്റെ ലൊക്കേഷന്‍. ഛായാഗ്രഹണത്തിനൊപ്പം ഈ ഗാനത്തിന്റെ എഡിറ്റിംഗും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് അരുണേഷ് ശങ്കര്‍ ആണ്.
യൂ ട്യൂബ് റിലീസ് ചെയ്ത് ആദ്യ വാരം തന്നെ ഈണം കൊണ്ടും ദൃശ്യപ്പൊലിമ കൊണ്ടും പടുവാ പയയും ജ്വാലയും ആസ്വാദകരുടെ മനസ്സില്‍ ഇടം നേടിക്കഴിഞ്ഞു. മൂഗിള്‍ ഊസൈ യൂ ട്യൂബ് ചാനലിലൂടെയാണ് ഈ ഗാനം റിലീസ് ചെയ്തിരിക്കുന്നത്. മാസ് എന്റര്‍ടെയിന്‍മെന്‍സ് ആണ് ആല്‍ബം നിര്‍മിച്ചിരിക്കുന്നത്.

Content highlights : tamil music album paduva paya viral on youtube