-
നടി സ്വാസിക അഭിനയിച്ചിരിക്കുന്ന തിരുവോണപ്പൊന്നൂഞ്ചൽ എന്ന ഓണപ്പാട്ട് ശ്രദ്ധേയമാവുന്നു. കോവിഡ് 19 ഭീതിയിൽ ഈ വർഷത്തെ ഓണാഘോഷങ്ങൾ ചുരുങ്ങിയെങ്കിലും മലയാളി മനസ്സുകളെ ഓണക്കാല ഓര്‍മകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പാട്ടാണിത്.
സജ്ന വിനീഷ് ആണ് സംഗീതം. അനു എലിസബത്ത് ജോസ് വരികളെഴുതിയിരിക്കുന്നു. ശ്രീകാന്ത് ഹരിഹരൻ ആണ് ആലാപനം.
പാട്ടിനിടയിൽ ഉടുക്ക്, ദർബുക തുടങ്ങിയ സംഗീതോപകരണങ്ങൾ വായിക്കുന്നത് വാദ്യകലാകാരിയായ ചാരു ഹരിഹരനാണ്. ചാരുവിന്റെ സഹോദരനാണ് വയലിനിസ്റ്റ് കൂടിയായ ശ്രീകാന്ത്. ഇരുവരും ഗായിക ബി അരുന്ധതിയുടെ മക്കളാണ്.
Content Highlights :swasika onam song 2020 covid 19 sreekanth hariharan charu hariharan
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..