-
സുശാന്ത്സിങ്ങിന്റെ മരണവുമായി ബന്ധപ്പെട്ടാണ് വിഷാദരോഗം വീണ്ടും ചർച്ചയായത്. ജോലിഭാരം, കുടുംബപ്രശ്നങ്ങൾ, പ്രണയനൈരാശ്യം ഇങ്ങനെ ആളുകളെ വിഷാദത്തിലാഴ്ത്തുന്ന നിരവധി കാരണങ്ങൾ ജീവിതത്തിലുണ്ട്. വിഷമങ്ങൾ ഉള്ളിലൊതുക്കാതെ ഉറ്റവരോട് തുറന്നു സംസാരിച്ച് കൂടിനുളളിൽ നിന്നും പുറത്തുവരൂവെന്ന ആശയം പകരുന്ന ഗാനവുമായി ഇതാ ഒരു യുവാവ്. മനസ്സിന് നവോൻമേഷം പകരുന്ന 'ഖോ ഗയേ ഹം കഹാ' എന്നു തുടങ്ങുന്ന ഈ ഗാനമാണ് ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.
ഹിന്ദി വരികളെഴുതി സംഗീതം നൽകി പാടിയിരിക്കുന്നത് അഖിൽ അബ്ബാസ് എന്ന മെക്കാനിക്കൽ എഞ്ചിനീയറായ യുവാവാണ്. മ്യൂസിക് പ്രൊഡക്ഷൻ വിവേക് രാധാകൃഷ്ണനും. ലോക്ഡൗൺ പരിമിതികൾക്കുള്ളിൽ നിർമ്മിച്ചിരിക്കുന്ന ഈ ഗാനം സോഷ്യൽമീഡിയയെ ആകർഷിച്ചുകൊണ്ടിരിക്കുകയാണ്.
ഖോ ഗയേ അഖിലിന്റെ ആദ്യ മ്യൂസിക് വീഡിയോ ആണ്. ബാംഗ്ലൂരിൽ ജോലി ചെയ്യുന്ന അഖിൽ കോഴിക്കോട് മലാപ്പറമ്പ് സ്വദേശിയാണ്. നസീം അബ്ബാസ് ആണ് വീഡിയോ ചെയ്തിരിക്കുന്നത്.
Content Highlights :sushant singh rajput death depression kho gaye hum kahan viral hindi song akhil abbas v3k
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..