അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത് അവസാനമായി അഭിനയിച്ച ദിൽ ബേചാര എന്ന ചിത്രം ജൂലൈ 24ന് ഓൺലൈൻ റിലീസിനൊരുങ്ങുകയാണ്. മുകേഷ് ഛബ്ര സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ഗാനങ്ങൾ ഇതിനോടകം ഹിറ്റാണ്. നടന്റെ സ്മരണയ്ക്കായി ദിൽ ബേചാരയിലെ ഗാനങ്ങൾ ഗായകർ ഇപ്പോൾ ഒന്നുകൂടി പാടുകയാണ്.

എ ആർ റഹ്മാൻ 'ദിൽ ബേചാര' എന്ന ഗാനം ആലപിക്കുമ്പോൾ ചിത്രത്തിലെ മറ്റ് ഗാനങ്ങളുമായി ശ്രേയ ഘോഷാൽ, മോഹിത് ചൗഹാൻ, സുനീധീ ചൗഹാൻ, നവീൻ കുമാർ, സാഷ തിരുപതി തുടങ്ങിയവരും ചേരുന്നു. റഹ്മാനൊപ്പം മക്കളായ എ ആർ അമീൻ, റഹീമ റഹ്മാൻ എന്നിവരും സംഗീതോപകരണങ്ങളുമായി ചേരുന്നുണ്ട്.