പാപ്പൻ എന്ന ചിത്രത്തിൽ സുരേഷ് ഗോപി | ഫോട്ടോ: www.facebook.com/ActorSureshGopi/photos
സുരേഷ് ഗോപി ജോഷി ചിത്രമായ പാപ്പന്റെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി. നീയെന്നൊരാളിൽ എന്ന് തുടങ്ങുന്ന ഗാനം വിജയ് യേശുദാസാണ് ആലപിച്ചിരിക്കുന്നത്. ജ്യോതിഷ് കാശിയുടെ വരികൾക്ക് ജേക്സ് ബിജോയ് ഈണം പകർന്നിരിക്കുന്നു. മാസ് ഫാമിലി ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നത്. ഗോകുൽ സുരേഷ്, നൈല ഉഷ,കനിഹ, നീത പിള്ള എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആർജെ ഷാനാണ് തിരക്കഥയൊരുക്കുന്നത്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി. ശ്രീ ഗോകുലം മൂവീസിനു വേണ്ടി ഗോകുലം ഗോപാലൻ അവതരിപ്പിക്കുന്ന "പാപ്പൻ" ഒരുങ്ങുന്നത് ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെയും ഇഫാർ മീഡിയയുടെയും ബാനറിലാണ്. ഗോകുലം ഗോപാലൻ, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര, എന്നിവർ ചേർന്നാണ് പാപ്പന്റെ നിർമ്മാണം. സഹനിർമ്മാണം - വി.സി. പ്രവീൺ, ബൈജു ഗോപാലൻ, സുജിത് ജെ നായർ, ഷാജി.
ക്രിയേറ്റീവ് ഡയറക്ടർ -അഭിലാഷ് ജോഷി, എഡിറ്റർ -ശ്യാം ശശിധരൻ, ഗാനരചന -മനു മഞ്ചിത്, ജ്യോതിഷ് കാശി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -സെബാസ്റ്റ്യൻ കൊണ്ടൂപറമ്പിൽ (U.S.A), തോമസ് ജോൺ (U.S.A), കൃഷ്ണമൂർത്തി. സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, ആർട്ട് -നിമേഷ് എം താനൂർ. മേക്കപ്പ് റോണെക്സ് സേവ്യർ. കോസ്റ്റ്യൂം പ്രവീൺ വർമ,പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ , ചീഫ് അസോസിയേറ്റ് ഡയറക്ടർ സിബി ജോസ് ചാലിശ്ശേരി, സ്റ്റിൽസ് നന്ദു ഗോപാലകൃഷ്ണൻ ഡിസൈൻസ് ഓൾഡ് മങ്ക്സ്.PRO മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ് ഒബ്സ്ക്യൂറ.
ചിത്രം ജൂലൈ 29 ന് തിയ്യേറ്ററുകളിൽ പ്രദർശനത്തിനെത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..