സൂര്യയുടെ ജന്മദിനത്തിൽ പുതിയ ചിത്രം സുരരൈ പോട്രിലെ പ്രണയഗാനത്തിന്റെ പ്രൊമോ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിൽ സൂര്യയുടെ നായികയായെത്തുന്നത് അപർണ ബാലമുരളിയാണ്.

സൂര്യയുടെ കരിയറിലെ 38-ാം സിനിമയാണ് സൂരരൈ പോട്ര്. നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയ 'ഇരുധി സുട്രു'വിന്റെ സംവിധായിക സുധ കൊങ്കരയാണ് സൂരരൈ പോട്ര് ഒരുക്കുന്നത്.

2ഡി എന്റർടൈൻമെന്റ്സും സീഖ്യാ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ ഗുനീത് മോംഘയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ജി ആർ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻ റാവു, പരേഷ് റാവൽ, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ജി.വി പ്രകാശാണ് സംഗീതം ഒരുക്കുന്നത്.


Content Highlights :surarai potru movie song promo suriya birthday aparna balamurali sudha kongara