പ്രിന്‍സ് ജോയ്‌യുടെ സംവിധാനത്തില്‍ സണ്ണി വെയ്‌നും ഗൗരി കിഷനും ആദ്യമായി ഒന്നിക്കുന്ന അനുഗ്രഹീതന്‍ ആന്റണിയിലെ ഗാനം പുറത്തെത്തി. മനു മഞ്ജിത്തിന്റെ വരികള്‍ക്ക് അരുണ്‍ മുരളീധരന്‍ സംഗീതം പകരുന്ന ഗാനം പുറത്തിറങ്ങി ഒരു ദിവസത്തിനുള്ളില്‍ തന്നെ തരംഗമായിക്കൊണ്ടിരിക്കുകയാണ്. മനോഹരങ്ങളായ ദൃശ്യങ്ങളാണ് ഈ പ്രണയഗാനത്തിന്റെ ഹൈലൈറ്റ്

96 എന്ന ഹിറ്റ് തമിഴ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മലയാളിയായ നടി ഗൗരി കിഷന്‍ ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. അഭിനയത്തിലെ വ്യത്യസ്തത കൊണ്ടും വ്യക്തിത്വം കൊണ്ടും നിറയെ ആരാധകരുള്ള നടനാണ് സുജിത്ത് ഉണ്ണിക്കൃഷ്ണന്‍ എന്ന സണ്ണി വെയ്ന്‍. സണ്ണി വെയ്‌നും ഗൗരിയും പ്രണയജോടികളായി എത്തുന്ന സിനിമ എന്ന നിലയില്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

ജിഷ്ണു എസ് രമേഷും അശ്വിന്‍ പ്രകാശ് എന്നിവരുടെ കഥയില്‍ നവീന്‍ ടി മണിലാല്‍ തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം ഷിജിത്താണ്.

Content Highlights : sunny wayne gauri kishan anugraheethan antony movie song