ജയസൂര്യയുടെ നൂറാമത്തെ ചിത്രമായ സണ്ണിയിലെ 'നീ വരും, തണല്‍ വരും..' എന്ന ഗാനമൊരുക്കിയത് ചാലക്കുടിയിലെ യുവദമ്പതിമാര്‍. ചാലക്കുടി റെയില്‍വേപ്പാലത്തിനു സമീപം താമസിക്കുന്ന കിഴക്കേടത്തുമനയില്‍ ശങ്കര്‍ ശര്‍മയാണ് ഈണം നല്‍കിയത്.

വരികളെഴുതിയത് ശങ്കറിന്റെ ഭാര്യ സാന്ദ്രാ മാധവ്. സാന്ദ്ര ആദ്യമായാണ് പാട്ടെഴുതുന്നത്. ഈണത്തിനൊത്ത് വരികളെഴുതുകയായിരുന്നു. ഡാര്‍വിന്റെ പരിണാമം, അവരുടെ രാവുകള്‍ എന്നീ ചിത്രങ്ങളില്‍ ശങ്കര്‍ ശര്‍മ ഈണം നല്‍കിയിട്ടുണ്ട്. 29- കാരനായ ശങ്കര്‍ ശര്‍മ്മ, പ്രശാന്ത് പിള്ളയുടെയും ഔസേപ്പച്ചന്റെയും സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പൃഥ്വിരാജിന്റെ ഡാര്‍വിന്റെ പരിണാമത്തിലാണ് ആദ്യമായി ഈണം നല്‍കിയത്.

നായകന്റെ പാട്ടിന് 'സണ്ണി'യുടെ കഥയില്‍ വലിയ പ്രാധാന്യമുണ്ട്.

Content Highlights: Sunny Movie song, Ne varum, Thanal Varum, Shankar Sharma, Sandra Madhav