മലയാള സിനിമയില്‍ പാടിയതില്‍ സന്തോഷം; നന്ദി പറഞ്ഞ് സുനീതി ചൗഹാന്‍


റിലീസിനൊരുങ്ങുന്ന തിരിമാലി എന്ന ചിത്രത്തില്‍ ബിജിബാലിന്റെ സംഗീതത്തിലാണ് സുനീതി പാടിയത്.

Sunidhi Chauhan

'രുക്കി രുക്കി സിന്ദഗി ... (മസ്ത്), ധൂം മച്ചാലേ ... (ധൂം), ബീഡി ..... (ഓംകാര), ബുമ്മ് രോ ബുമ്മ് രോ .... (മിഷന്‍ കശ്മീര്‍), ഷീല കി ജവാനി ... (തീസ് മാര്‍ ഖാന്‍)', സുനീതി ചൗഹാന്റെ സൂപ്പര്‍ ഹിറ്റുകളുടെ പട്ടിക മലയാളിക്കും മന:പ്പാഠമാണ്. ഗാനമേളകളിലും ആഘോഷവേളകളിലും സുനീതിയുടെ പാട്ടുകള്‍ ഒഴിച്ചുകൂടാനാവാത്തതാണ്. നാലു വയസ്സില്‍ സംഗീത ജീവിതം ആരംഭിച്ച സുനീതി ഇതിനോടകം രണ്ടായിരത്തിലധികം ഗാനങ്ങള്‍ പാടി കഴിഞ്ഞു. ഇപ്പോഴിതാ മലയാളസിനിമയില്‍പാടാന്‍ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവയ്ക്കുകയാണ് ബോളിവുഡിന്റെ പ്രിയ ഗായിക.

റിലീസിനൊരുങ്ങുന്ന തിരിമാലി എന്ന ചിത്രത്തില്‍ ബിജിബാലിന്റെ സംഗീതത്തിലാണ് സുനീതി പാടിയത്. 'രംഗ് ബിരംഗി' എന്നു തുടങ്ങുന്ന പാട്ടിന്റെ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായതോടെയാണ് ആരാധകരോട് സന്തോഷം പങ്കിടാന്‍ ഗായിക എത്തിയത്....

'തിരിമാലിയിലൂടെ മലയാള സിനിമയ്ക്കുവേണ്ടി പാടാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ട്. സംഗീത സംവിധായകന്‍ ബിജിബാലിനൊപ്പമുള്ള റെക്കോര്‍ഡിങ് നിമിഷങ്ങള്‍ ആസ്വദിച്ചു. തിരിമാലി സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്ക് നന്ദി. സിനിമ വലിയ വിജയമാകട്ടെ എന്ന് ആശംസിക്കുന്നു. ' സുനീതി പറഞ്ഞു.

മേരി ആവാസ് സുനോ എന്ന ടെലിവിഷന്‍ സംഗീത പരിപാടിയില്‍ മത്സരാര്‍ത്ഥിയായിരുന്ന സുനീതി ആ മത്സരത്തില്‍ വിജയിക്കുകയും തുടര്‍ന്ന് ശാസ്ത്ര എന്ന ഹിന്ദി ചിത്രത്തിലൂടെ പിന്നണിഗാനരംഗത്തേക്ക് കടക്കുകയുമായിരുന്നു. എസ്.കെ. ലോറന്‍സ് നിര്‍മിച്ച് രാജീവ് ഷെട്ടി സംവിധാനം ചെയ്ത തിരിമാലിയില്‍ സുനീതി ചൗഹാന്‍ പാടിയ ഗാനം നേപ്പാളിലാണ് ചിത്രീകരിച്ചത്. ലക്ഷങ്ങള്‍ ചെലവഴിച്ച് ചിത്രീകരിച്ച ഗാനരംഗത്തില്‍ നേപ്പാളി താരം സ്വസ്തിമ കട്കയാണ് അഭിനയിച്ചിരിക്കുന്നത്.

Content Highlights: Sunidhi Chauhan sings in Malayalam Cinema Thirimali Movie, Bijibal Maniyil music

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022


Andrew Symonds

1 min

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

May 15, 2022

More from this section




Most Commented