ഗാനരംഗത്തിൽ നിന്ന് Photo | www.youtube.com|watch?v=Tv4WztUa5Og&feature=youtu.be
സുഡാനി ഫ്രം നൈജീരിയക്കു ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. ചിത്രത്തിലെ സുന്ദരാനായവനേ എന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി.
പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിഖ് അബു, ജെസ്ന ആശിം, ഹര്‍ഷദ് അലി എന്നിവരാണ് നിര്‍മ്മിക്കുന്നത്. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന്, ഗ്രേസ്സ് ആന്റണി, സൗബിന് ഷാഹിര്‍, പാര്‍വതി തിരുവോത്ത് എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മുഹ്സിന് പരാരിയും സക്കരിയയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. അജയ് മേനോന് ഛായാഗ്രഹണവും സൈജു ശ്രീധരന് എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഷഹബാസ് അമന്, റെക്സ് വിജയന്, ബിജിബാല്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതവും ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു.
സിനിമയുടെ കലാസംവിധാനം അനീസ് നാടോടി നിര്‍വഹിച്ചിരിക്കുന്നു. മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് റോണക്സ് സേവിയറാണ്. പിആര്‍ഒ - ആതിര ദില്‍ജിത്ത് വസ്ത്രാലങ്കാരം മസ്ഹര്‍ ഹംസ. പ്രൊഡക്ഷന്‍ കൺട്രോളർ- ബെന്നി കട്ടപ്പന. സ്റ്റില്‍സ്സ് - രോഹിത്ത് കെ സുരേഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ദിനില്‍ ബാബു. കോ റൈറ്റര്‍ - ആഷിഫ് കക്കോടി. കോ പ്രോഡ്യൂസര്‍സ് - സക്കരിയ, മുഹ്സിന് പരാരി, സൈജു ശ്രീധരന്, അജയ് മേനോന്.
Content Highlights : Sundaranayavane Video Song Halal Love Story Indrajith Grace Antony
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..