സുഡാനി ഫ്രം നൈജീരിയക്കു ശേഷം സക്കരിയ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹലാല്‍ ലവ് സ്റ്റോറി. ചിത്രത്തിലെ സുന്ദരാനയവനേ എന്ന ഗാനത്തിന്റെ ലിറിക് വീഡിയോ ഈദിനോടനുബന്ധിച്ച് പുറത്തു വിട്ടിട്ടുണ്ട്.

പപ്പായ ഫിലിംസിന്റെ ബാനറില്‍ ആഷിഖ് അബു, ജെസ്‌ന ആശിം, ഹര്‍ഷദ് അലി എന്നിവരാണ് നിര്‍മ്മിക്കുന്നത്‌. ഇന്ദ്രജിത്ത് സുകുമാരന്‍, ജോജു ജോര്‍ജ്ജ്, ഷറഫുദ്ദീന്‍, ഗ്രേസ്സ് ആന്റണി,  സൗബിന്‍ ഷാഹിര്‍, പാര്‍വതി തിരുവോത്ത് എന്നിവരാണ് ചിത്രത്തിലെ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മുഹ്‌സിന്‍ പരാരിയും സക്കരിയയും ചേര്‍ന്നാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. അജയ് മേനോന്‍ ഛായാഗ്രഹണവും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ ഷഹബാസ് അമന്‍, റെക്‌സ് വിജയന്‍, ബിജിബാല്‍ എന്നിവര്‍ ചേര്‍ന്ന് സംഗീതവും ബിജിബാല്‍ പശ്ചാത്തല സംഗീതവും നിര്‍വഹിക്കുന്നു. സിനിമയുടെ കലാസംവിധാനം അനീസ് നാടോടി നിര്‍വഹിച്ചിരിക്കുന്നു. മേക്കപ്പ് കൈകാര്യം ചെയ്തിരിക്കുന്നത് റോണക്സ് സേവിയറാണ്. പിആര്‍ഒ - ആതിര ദില്‍ജിത്ത്  വസ്ത്രാലങ്കാരം മസ്ഹര്‍ ഹംസ. പ്രൊഡക്ഷന്‍ കൺട്രോളർ- ബെന്നി കട്ടപ്പന. സ്റ്റില്‍സ്സ് - രോഹിത്ത് കെ സുരേഷ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ - ദിനില്‍ ബാബു. കോ റൈറ്റര്‍ - ആഷിഫ് കക്കോടി. കോ പ്രോഡ്യൂസര്‍സ് - സക്കരിയ, മുഹ്‌സിന്‍ പരാരി, സൈജു ശ്രീധരന്‍, അജയ് മേനോന്‍.

Content Highlights : sundaranaayavane lyric video hit halal love story shahabaz aman rex vijayan muhsin parari