കാർത്തിയെ നായകനാക്കി ഭാഗ്യരാജ് കണ്ണൻ സംവിധാനം ചെയ്യുന്ന സുൽത്താനിലെ 'യാരിയും ഇവളോ അഴകാ' എന്നുതുടങ്ങുന്ന ഗാനം പുറത്തിറങ്ങി. മെർവിൻ സോളമനും നടൻ സിമ്പുവും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മെർവിൻ സോളമൻ തന്നെയാണ് സംഗീതവും നൽകിയിരിക്കുന്നത്. വിവേകയുടേതാണ് വരികൾ. മെലഡി സ്വഭാവമുള്ള ഗാനത്തിനൊപ്പം ഇടയ്ക്ക് വന്നുപോകുന്ന കാർത്തിയുടേയും രശ്മികയുടേയും റൊമാന്റിക് രംഗങ്ങളും വ്യത്യസ്തമായ കാഴ്ചാനുഭവമാണ് പ്രേക്ഷകർക്ക് സമ്മാനിക്കുന്നത്.

'ചില ഗാനങ്ങൾ നമ്മെ റിലാക്സ് ആക്കന്നു. ഇത് അത്തരത്തിലൊരു ഗാനമാണ്.' എന്ന കാർത്തി ഗാനത്തെ പ്രശംസിച്ചുകൊണ്ട് ട്വിറ്ററിൽ പോസ്റ്റിട്ടു. ഡ്രീം വാരിയർ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. കാർത്തിക്കും രശ്മിക മന്ദാനക്കുമൊപ്പം യോഗി ബാബുവും ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നു. ഏപ്രിൽ 2-ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.


Content highlights :sulthan karthi movie new song yaaraiyum Ivlo Azhaga sung by actor simbu