താരാദീപങ്ങള്‍ കൊളുത്തിവെച്ച... 30 വര്‍ഷം മുമ്പ് സിസ്റ്റര്‍ എഴുതിയ ക്രിസ്മസ് ഗാനം


ഈ കൊറോണക്കാലത്തെ ക്രിസ്തുമസിന് സ്വല്പമെങ്കിലും സന്തോഷം നൽകുന്ന എന്ന ഉദ്ദേശത്തോടെയാണ് ഞങ്ങളുടെ ഈ എളിയ പരീക്ഷണം- സംവിധായകൻ സ്റ്റീവ് മാത്തൻ പറയുന്നു

സിസ്റ്റർ ആനി, സ്റ്റീവ് മാത്തൻ, സുദീപ് കുമാർ

സ്റ്റീഫൻ മാത്തന്റെ സം​ഗീതത്തിൽ ​ഗായകൻ സുദീപ് കുമാർ ആലപിച്ച താരാദീപങ്ങൾ കൊളുത്തിവെച്ച എന്ന ക്രിസ്മസ് ​ഗാനം ശ്രദ്ധ നേടുന്നു. ഒരു സന്യാസ സമൂഹത്തിലെ അംഗമായിരുന്ന സിസ്റ്റർ ആനി (ഇന്ന് ജീവിച്ചിരിപ്പില്ല) മുപ്പത് വർഷങ്ങൾക്ക് മുൻപ് എഴുതിയ ​ഗാനമാണിത്. ​

ഈ കൊറോണക്കാലത്തെ ക്രിസ്മസിന് സ്വല്പമെങ്കിലും സന്തോഷം നൽകുന്ന എന്ന ഉദ്ദേശത്തോടെയാണ് ഞങ്ങളുടെ ഈ എളിയ പരീക്ഷണം. ക്രിസ്മസ് ഗാനം എന്ന് കേൾക്കുമ്പോൾ നമ്മുടെ മനസ്സിൽ കടന്നു വരുന്ന ചില ധാരാണകളുണ്ട്. കേൾവി ശീലത്തിന്റെ ഭാഗമായി രൂപപെട്ടവയാകാം അവയെല്ലാം. ആത്യന്തികമായി ക്രിസ്മസ് ഒരു ആഘോഷമാണെന്ന് തിരിച്ചറിയാൻ കഴിയാത്ത വിധം ഭക്തിതലങ്ങളിലേയ്ക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിയ്ക്കുന്ന രചനകളും ലിറ്റർജിക്കൽ വഴിയിലൂടെയുള്ള സംഗീതവും പാശ്ചാത്യ സംഗീതോപകരണങ്ങളുടെ അമിത പ്രയോഗങ്ങളും എല്ലാം തന്നെ ഇത്തരത്തിലുള്ള ധാരണകൾ രൂഢമൂലമാക്കാൻ സഹായിച്ചിട്ടുമുണ്ടാകാം.

മലയാളസംഗീതത്തിന്റെ സാരഥികളായ രചയിതാക്കളും സംഗീതസംവിധായകരും നമുക്ക് പലപ്പോഴായി നൽകിയിട്ടുള്ള മുത്തുകൾ - സിനിമാ ഗാനങ്ങളും ഭക്തിഗാനങ്ങളും ഉൾപ്പെടെ അനേകമുണ്ട്. അതൊന്നു കാണാതെയല്ല മേല്പറഞ്ഞത്. ക്രിസ്മസ് പോലുള്ള ആഘോഷങ്ങൾക്ക് മുന്നോടിയായി പുറത്തിറക്കപ്പെടുന്ന ഗാനങ്ങളിൽ പലവയും രചനാ - സംഗീത മേന്മയിൽ തുലോം പിന്നോക്കം നിൽക്കുന്നതിനാലാണ് വളരെ പെട്ടന്നു തന്നെ അവ നമ്മുടെ ഓർമകളിൽനിന്നും അപ്രത്യക്ഷമാകുന്നത്. ആ ജനുസ്സിലുള്ള ഗാനങ്ങളുടെ കുത്തൊഴുക്കിൽപ്പെട്ട് പല നല്ല ഗാനങ്ങളും ശ്രദ്ധിക്കപ്പെടാതെ പോകുന്നു എന്നതും ഒരു യാഥാർഥ്യമാണ്. ഈ ​ഗാനം സം​ഗീതപ്രേമികൾ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു- സ്റ്റീവ് മാത്തൻ പറയുന്നു.

Content Highlights: Steve Mathen, Thaara Deepangal, Sudeep Kumar, Sr. Annie D.M., Jem Mathew, Christmas song

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


hyderabad encounter

1 min

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍- സുപ്രീം കോടതി സമിതി

May 20, 2022

More from this section
Most Commented