'ഉറപ്പാണേ';മലയാളികള്‍ക്കായി സ്റ്റീഫൻ ദേവസ്സി ഒരുക്കിയ കേരള പിറവി സമ്മാനം പുറത്തിറങ്ങി

കേരളപ്പിറവിദിനത്തിൽ മലയാളികൾക്ക് മുന്നിലേക്ക് ഒരു സംഗീത ആല്‍ബവുമായി എത്തിയിരിക്കുകയാണ്  പ്രശസ്ത കീബോര്‍ഡിസ്റ്റായ  സ്റ്റീഫന്‍ ദേവസ്സി. സ്റ്റീഫനും സുഹൃത്തുക്കളും ചേര്‍ന്ന് പുറത്തിറക്കിയ ആൽബത്തിൽ നടനും അവതാരകനുമായ മിഥുന്‍ രമേഷും അഭിനയിച്ചിട്ടുണ്ട്.

'ഉറപ്പാണേ' എന്നാണ് ആൽബത്തിന് പേരിട്ടിരിക്കുന്നത്. ന്യൂ യോർക്കിൽ എം ജി  ശ്രീകുമാറാണ് ആൽബത്തിന്റെ റിലീസ് ചെയ്തത്.  സ്റ്റീഫന്റെ നേതൃത്വത്തിലുള്ള സോളിഡ് ബാൻഡും ആട്ടം കലാസമിതിയും ചേര്‍ന്നാണ് ആല്‍ബം ഒരുക്കിയിരിക്കുന്നത്. അജീഷ് ദാസൻ എഴുതിയ വരികൾക്ക്, സ്റ്റീഫന്‍ തന്നെയാണ് സംഗീതം നല്‍ഡകിയിരിക്കുന്നത്. ശ്യാം പ്രസാദാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ലോകമെമ്പാടുമുള്ള എല്ലാ മലയാളികള്‍ക്കുമുള്ള സമ്മാനമാണ് ഉറപ്പാണേ എന്ന് സ്റ്റീഫൻ പറയുന്നു. മൂന്നര മിനിറ്റാണ് ആൽബത്തിന്റെ ദൈർഘ്യം

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented