അബാം മൂവിസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമ്മിച്ച് ജോജു ജോർജ്, പൃഥ്വിരാജ് സുകുമാരൻ എന്നിവർക്കൊപ്പം ഷീലു എബ്രഹാം മുഖ്യ വേഷത്തിൽ എത്തുന്ന "സ്റ്റാറി" ലെ ആദ്യ ഗാനം പുറത്തിറങ്ങി. എം.ജയചന്ദ്രന്റെ സംഗീതത്തിൽ സിതാര കൃഷ്ണകുമാർ ആലപിച്ച കുറുവാ കാവിലെ തിരുതേയിക്ക് എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ബി.കെ ഹരിനാരായണനാണ് വരികൾ എഴുതിയിരിക്കുന്നത്.

പൈപ്പിൻ ചുവട്ടിലെ പ്രണയം' എന്ന ചിത്രത്തിനു ശേഷം ഡോമിൻ ഡി സിൽവ സംവിധാനം ചെയ്യുന്ന 'സ്റ്റാർ' ഒരു മിസ്റ്ററി ത്രില്ലർ ചിത്രമാണ്. സാനിയ ബാബു, ബേബി ശ്രീലക്ഷ്മി, ഗായത്രി അശോക്, തൻമയ് മിഥുൻ, ജാഫർ ഇടുക്കി, സബിത, ഷൈനി സാറ, രാജേഷ്ജി, സുബലക്ഷ്മി അമ്മ, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

content highlights : star movie title song m jayachandran sithara krishnakumar