പ്രശസ്ത ഗായകന്‍ ശ്രീനിവാസ് സംഗീതം നല്‍കി ആലപിച്ച മ്യൂസിക്കല്‍ വീഡിയോ പുറത്തിറങ്ങി. 'ദൂരെയേതോ തെന്നല്‍ മൂളുമീണം...' എന്നാരംഭിക്കുന്ന ലളിതസുന്ദരമായ ഗാനം ഇതിനോടകം തന്നെ സംഗീതപ്രേമികള്‍ ഏറ്റെടുത്തു കഴിഞ്ഞു. ഗാനരചന നിര്‍വഹിച്ചിരിക്കുന്നത് ഷിന്‍സി നോബിളാണ്. 

ശ്രീനിവാസിനൊപ്പം മകള്‍ ശരണ്യ ശ്രീനിവാസും പാടിയിരിക്കുന്നു. ഇരുവരും ആദ്യമായി ഒരുമിച്ച് ആലപിക്കുന്ന മലയാളഗാനം എന്ന പ്രത്യേകതയും ഇതിനുണ്ട്. മ്യൂസിക് 247 എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഗാനം സംഗീതാസ്വാദകരിലേക്ക് എത്തിയിരിക്കുന്നത്. സുര്‍ജാം പ്രൊഡക്ഷനാണ് നിര്‍മാണം. 

സജീവ് സ്റ്റാന്‍ലിയാണ് സോങ് പ്രോഗാമിങ് & അറേഞ്ച്‌മെന്റ്. വില്യം ഐസക്, രവികുമാര്‍, ബോബി സാം, എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരിക്കുന്നു. ഡ്യൂഡ് ക്യാമറയും പ്രജീഷ് പ്രേം എഡിറ്റിങ്ങും ജയരാജ് ആനാവൂര്‍ ഡിസൈനും നിര്‍വഹിച്ചിരിക്കുന്നു. 

 

Content Highlights: Srinivas malayalam music video dooreyetho