കോഴിക്കോട്‌: ദീപാവലി ദിനത്തില്‍ മാതൃഭൂമി ഡോട്ട് കോമില്‍ വൈകീട്ട്‌ അഞ്ച്‌ മണി മുതല്‍ ആറ്‌ മണി വരെ ഗായകന്‍ ശ്രീനിവാസും മകള്‍ ശരണ്യ ശ്രീനിവാസും ലൈവായി പാടുന്നു. ഇവര്‍ക്കൊപ്പം 'ശ്രീനിവാസ്‌ ലൈവ്‌ മ്യൂസിക്കല്‍ കണ്‍സേര്‍ട്ടില്‍' അവരുടെ സ്വന്തം ബാന്‍ഡും അണിനിരക്കുന്നു.

തമിഴ്‌, മലയാളം, തെലുഗു, കന്നട, ഹിന്ദി എന്നീ ഭാഷകളിലായി 2000ല്‍ അധികം ഗാനങ്ങള്‍ക്ക്‌ ജീവന്‍ പകര്‍ന്ന ശ്രീനിവാസിന്റെ സംഗീതജീവിതത്തിലെ 26-ാം വര്‍ഷമാണിത്‌. ഈ അവസരം 'ശ്രീനിവാസ്‌ ലൈവ്‌ മ്യൂസിക്കല്‍ കണ്‍സേര്‍ട്ടി'ലൂടെ ദീപാവലി നാളില്‍ മാതൃഭൂമി ആഘോഷമാക്കുകയാണ്‌. തമിഴ്നാട്‌ കലൈമാമണി പട്ടം നല്‍കി ആദരിച്ച ശ്രീനിവാസ്‌, കേരള -- തമിഴ്‌നാട്‌ സര്‍ക്കാറുകളുടെ മികച്ച ഗായകനുള്ള അവാര്‍ഡ്‌ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. ഇളയരാജ, എ.ആര്‍ റഹ്മാന്‍, വിദ്യാസാഗര്‍, ദേവ തുടങ്ങിയ പ്രശസ്ത സംഗീതസംവിധായകരുടെ നിരവധി ഗാനങ്ങള്‍ ആലാപന മാധുര്യം കൊണ്ട്‌ ജന്രപിയമാക്കിയ ശ്രീനിവാസ്‌ സ്വന്തം ഗാനങ്ങളും ചില എസ്പിബി ഹിറ്റുകളും ലൈവ്‌ കണ്‍സേര്‍ട്ടില്‍ ആലപിക്കുന്നതാണ്‌. എ. ആര്‍ റഫ്മാന്റെ സംഗീതസംവിധാനത്തില്‍ നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുള്ള ശരണ്യ ശ്രീനിവാസ്‌ 200ലേറെ സ്റ്റേജ്‌ ഷോകളില്‍ പാടിയിട്ടുള്ള ഗായികയാണ്‌. 

ഹീറോ മോട്ടോകോര്‍പ്പ്‌ പ്രധാന പ്രായോജകരായുള്ള ഈ പരിപാടിയുടെ പവേര്‍ഡ്‌ ബൈ സ്പോണ്‍സര്‍ വീഗാലാന്‍ഡ്‌ ഹോംസ്‌ ആണ്‌. ജോയ്‌ ആലുക്കാസ്‌, മൈജി, ആസ്റ്റര്‍ മിംസ്‌ എന്നിവരാണ്‌ അസോസിയേറ്റ്‌ സ്പോണ്‍സര്‍മാര്‍. ശ്രീനിവാസ്‌ ലൈവ്‌ മ്യൂസിക്കല്‍ കോണ്‍സേര്‍ട്ട്‌ ആസ്വദിക്കുന്നതിനായി www.mathrubhumi.com സന്ദര്‍ശിക്കുക.

Content Highlights : Sreenivas Live Musical Concert by Mathrubhumi.com deepavali