സാഹിത്യ പ്രവർത്തനങ്ങളെ  പ്രതികൂലമായി ബാധിക്കുന്നതിനാൽ വാട്ട്സ് ആപ്പ് ഉപയോ​ഗം നിർത്തിയെന്ന് കവിയും ​ഗാനരചതയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി.  കൂടുതൽ അടുത്തുകഴിയുമ്പോൾ അത് ഒരു ലഹരിയായിമാറുമെന്നും ഈ ലഹരിയിൽ നിന്ന്  മുക്തനാകാൻ തന്നെ സഹായിക്കുമെന്നും ശ്രീകുമാരൻ തമ്പി ഫെയ്സ്ബുക്കിൽ കുറിച്ചു.

ശ്രീകുമാരൻ തമ്പിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്

വളരെ മുമ്പു തന്നെ ഞാൻ എന്റെ "വാട്സ്ആപ്" അക്കൗണ്ട് ഡി ആക്ടിവേറ്റ് ചെയ്തു ...എന്റെ സാഹിത്യ പ്രവർത്തനങ്ങളെ അത് തടസ്സപ്പെടുത്തുന്നു എന്ന തിരിച്ചറിവാണ് അതിനു കാരണം. കൂടുതൽ അടുത്തുകഴിയുമ്പോൾ അത് ഒരു ലഹരിയായിമാറും .... 

വ്യക്തിപരമായ കാരണങ്ങളാൽ കുറച്ചു കാലത്തേക്ക് "മെസ്സഞ്ചറിലും" ഞാൻ പ്രവേശിക്കുന്നില്ല. ..പലരും എനിക്ക് മെസ്സേജ് അയച്ച് മറുപടി കിട്ടാതെ പരിഭവം പ്രകടിപ്പിക്കുന്നതു കൊണ്ടാണ് ഈ പോസ്റ്റ് ഇടുന്നത്......ഈ രണ്ടു ലഹരികളിൽ നിന്നും മുക്തനാകാൻ എന്നെ സഹായിക്കുക.

Content Highlights: sreekumaran Thampi lyricist