അന്തരിച്ച അനശ്വര ​ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ജന്മദിനമാണ് ജൂൺ നാലിന്. അദ്ദേഹ​ത്തിന്റെ ജന്മദിനത്തിന് ആദരമൊരുക്കി ​ഗായകൻ അഫ്സൽ ആലപിച്ച കവർ ​ഗാനമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. 

മറുപടി എന്ന ചിത്രത്തിന വേണ്ടി വാലി രചിച്ച്  ഇളയരാജ സം​ഗീതം നൽകി എസ്പിബി ആലപിച്ച 'നലം വാഴ' എന്ന് തുടങ്ങുന്ന ​ഗാനത്തിനാണ് അഫ്സൽ കവർ വേർഷൻ ഒരുക്കിയിരിക്കുന്നത്.  

 " ഈ ജന്മത്തിൽ എസ്പിബി സാറിന് എനിക്കു കഴിയുന്നതിൽ വച്ചു ഞാൻ കൊടുക്കുന്ന ആദരവ് " എന്നാണ് അഫ്സൽ തന്റെ പാട്ടിനെക്കുറിച്ച് പറഞ്ഞത്. 

അനന്തരാമൻ അനിൽ ആണ് പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. ദൃശ്യാവിഷ്കാരം യൂസഫ് ലെൻസ്മാൻ, ക്യാമറ അൻസൂർ കെട്ടുങ്ങൽ. . 

Content Highlights : SPB birthday special cover song by Singer Afsal Ismail