മിഴിലെ എക്കാത്തെയും ഹിറ്റ് പ്രണയഗാനങ്ങളിലൊന്നാണമലരേ മൗനമാ എന്ന വിദ്യാസാഗര്‍ ഈണമിട്ട ഗാനം. കര്‍ണാ എന്ന ചിത്രത്തിനു വേണ്ടി എസ് പി ബാലസുബ്രമണ്യവും എസ് ജാനകിയും ചേര്‍ന്നാലപിച്ച ഈ ഗാനം എത്രയോ വേദികളില്‍ എത്രയോ ഗായികമാര്‍ക്കൊപ്പം എസ് പി ബി പാടിയിട്ടുണ്ട്. അടുത്തിടെ തൃശൂരിലുള്ള ചേതന മീഡിയ അക്കാദമിയുടെ സില്‍വര്‍ജൂബിലി ആഘോഷങ്ങള്‍ക്കെത്തിച്ചേര്‍ന്ന എസ് പി ബാലസുബ്രമണ്യം ഈ പാട്ട് ഒരിക്കല്‍കൂടി പാടുകയുണ്ടായി. മനീഷ കെ എസ് ആയിരുന്നു സഹഗായിക.

വേദിയില്‍ ഓര്‍ക്കസ്ട്രയുടെ താളത്തില്‍ ഗാനം ആലപിക്കുന്നതിനിടെ മനീഷ പലവട്ടം കരഞ്ഞു. ആരാധ്യഗായകനൊപ്പം വേദിയില്‍ പാടാനായതിന്റെ ചാരിതാര്‍ഥ്യത്തില്‍ മനീഷയുടെ കണ്ണു നിറഞ്ഞൊഴുകിയപ്പോള്‍ അതു തുടച്ചുകൊടുത്തത് മറ്റാരുമായിരുന്നില്ല. എസ് പി ബി തന്നെയായിരുന്നു. മനമലിഞ്ഞുപാടിയ മനീഷയുടെ പാട്ട് അദ്ദേഹത്തിനും ഏറെ ഇഷ്ടപ്പെട്ടു. മനീഷയെ ചേര്‍ത്തുപിടിച്ചു ആശീര്‍വദിക്കാനും എസ് പി ബി മറന്നില്ല.പാട്ടിനു ശേഷം എസ് പി ബിയുടെ കാല്‍ തൊട്ടു വണങ്ങുന്നതും വീഡിയോയില്‍ കാണാം. വേദിയിലെ ഈ വികാരഭരിതമായ രംഗങ്ങള്‍ കണ്ട് കാണികളില്‍ പലരുടെയും കണ്ണുകള്‍ നിറഞ്ഞു. പാട്ടിനിടയിലെ നാടകീയ മുഹൂര്‍ത്തങ്ങളുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഗായിക തനിക്കു ലഭിച്ച അസുലഭമായ ഭാഗ്യത്തെ വര്‍ണിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. 

Content Highlights : sp balasubramaniam consoling singer maneesha ks on stage while singing malare maunama