Rajanikanth
അന്തരിച്ച പ്രിയ ഗായകൻ എസ്.പി ബാലസുബ്രഹ്മണ്യം അവസാനമായി ആലപിച്ച അണ്ണാത്തെ എന്ന ചിത്രത്തിലെ ഗാനം പുറത്ത്. രജനികാന്ത് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സിരുത്തെ ശിവയാണ്. ‘അണ്ണാത്തെ’ എന്നു തുടങ്ങുന്ന അടിപൊളി ഗാനം തരംഗമായി മാറിയിരിക്കുകയാണ്.
ഡി. ഇമ്മൻ സംഗീതം നൽകിയിരിക്കുന്ന പാട്ട് വിവേക ആണ് എഴുതിയിരിക്കുന്നത്.
നയൻതാരയാണ് ചിത്രത്തിൽ നായികയായെത്തുന്നത്. ദീപാവലി റിലീസായി നവംബർ 4ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിനെത്തും.
ദർബാറിന് ശേഷം നയൻതാര വീണ്ടും രജനിയുടെ നായികയായെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.
കീർത്തി സുരേഷ്, മീന, ഖുശ്ബു , പ്രകാശ് രാജ്, സൂരി തുടങ്ങിയ താരങ്ങളും ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. ഡി ഇമ്മൻ സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വെട്രി പളനിസ്വാമിയാണ്.
Content Highlights : SP Balasubrahmanyam last song from Rajanikanth Movie Annaatthe


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..