പോപ്പ് സംസ്കാരത്തിനും സംസ്ഥാനത്തിന്റെ  വികസനത്തിനും സഹായകമാകാനുതകുന്ന വിധത്തിലുള്ള  ശക്തവും പ്രമുഖവുമായ യുവസംസ്കാരമാണ് കേരളത്തിനുള്ളത്. ആശയാവിഷ്കാരത്തിനായി  വിവിധ കലാരൂപങ്ങൾ വ്യത്യസ്ത രീതികളിൽ ഉപയോഗിക്കുന്നു.  യുക്തിസഹജ ചിന്താഗതിയും മതസഹിഷ്ണുതയും യുവാക്കളെ രാഷ്ട്രീയ അവബോധവും ഉത്സാഹവതികളുമാക്കുന്നു . കൊച്ചി മുസിരിസ് ബിനാലെ പോലുള്ള കലാമേളകൾ, ഊരാളി പോലുള്ള  സം​ഗീതബാൻഡുകൾ, വാൾ ആർട്സ്, കലയിലൂടെയുള്ള പ്രതിഷേധം തുടങ്ങിയവ കേരളത്തിൽ ആഴത്തിൽ വേരൂന്നുകയും യുവസംസ്കാരത്തിൽ ഏറെ സ്വാധീനം ചെലുത്തുകയും ചെയ്യുന്നു. മതപരവും രാഷ്ട്രീയവുമായ  തീവ്ര വിശ്വാസങ്ങൾ കൊണ്ട് ഇരുൾ പടർന്നിരിക്കുന്ന  ഈ കാലഘട്ടത്തെ അതിജീവിക്കാൻ  കേരളത്തിലെ വളർന്നുവരുന്ന യുവസംസ്‌കാരവും പോപ്പ് കലാകാരന്മാരും തങ്ങളുടെ ആശയങ്ങളും ചിന്തകളും  പ്രകടിപ്പിക്കാൻ വിവിധ മാധ്യമങ്ങൾ ഉപയോഗിക്കുന്നു. 

കേരളത്തിലെ കലാപരമായ സമ്പ്രദായങ്ങൾ വളരെയധികം ശ്രദ്ധയാകർഷിക്കുകയും 20-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ കൂടുതൽ വികസിതമാവുകയും ചെയ്തു. കോളനിവൽക്കരണവും സാമ്രാജ്യത്വവും  ആധിപത്യം ഉറപ്പിച്ചതോടെ പ്രദേശികമായ കലാരൂപങ്ങൾ  കാലക്രമേണ അന്യവത്കരിക്കപ്പെട്ടു. അറബി-മലയാള ഭാഷയുടെ സാംസ്കാരിക ഉ‌ത്പന്നവും കവിതയുമായി അടുത്ത ബന്ധമുള്ളതുമായ മാപ്പിളപ്പാട്ട് എന്ന കലാരൂപം ആധിപത്യ സംസ്കാരത്തിലെ വിഭിന്നതകളുമായി ഇടകലർന്ന് അന്യവത്കരണത്തെ അതിജീവിച്ചുവെന്ന് പറയാം. ഏതുതരത്തിലുള്ള   കലാരൂപവും, അത് മാപ്പിളപ്പാട്ടോ റാപ്പോ ആകട്ടെ, അതിന്റെ ആശയങ്ങളാണ്  ജനങ്ങളിലേക്കെത്തുന്നത്, കഠിനമായ  സന്ദർഭങ്ങളെ അതിജീവിക്കാൻ അവ ജനങ്ങളെ സഹായിക്കുന്നു. കലാകാരൻമാർക്ക്  കാലത്തിനനുസരിച്ച്  ആശയങ്ങൾ പ്രകടിപ്പിക്കാനുള്ള മാർഗങ്ങളാണ് കലാരൂപങ്ങൾ നൽകിയത്. 

കേരളത്തിൽ അരങ്ങേറുന്ന കലോത്സവങ്ങൾക്കും സംഗീതോത്സവങ്ങൾക്കും നന്ദി, കാരണം കലകളുടെ ആവിഷ്‌കാര സംസ്കാരം ഇപ്പോഴും കേരളത്തിൽ നിലനിൽക്കുന്നു, മുൻകാലത്തേക്കാളും കൂടുതലായി വികസിക്കുന്നു.  അറിവിന്റെ  പ്രധാന ഉറവിടവും ഏറെ സ്വാധീനശേഷിയുള്ളതുമാണ് സാമൂഹികമാധ്യമങ്ങൾ. കടൽ മാർ​ഗ്​ഗം നിലനിന്നിരുന്ന  മുൻകാല  വ്യാപാരം നമ്മുടെ സാഹിത്യത്തിലും സംസ്കാരത്തിലും കലയിലും പാശ്ചാത്യ സ്വാധീനത്തിന് കാരണമായി.  ആ സ്വാധീനം ഇപ്പോഴും കലാരൂപങ്ങളിൽ തുടരുന്നു, റാപ്പ് സംഗീതത്തിലേക്കും അതിന്റെ വഴി കണ്ടെത്തി. 2000-കളുടെ തുടക്കത്തിൽ  മലയാള സിനിമകളിലൂടെ  റാപ്പ് സംഗീതം സ്വന്തമായൊരിടം കണ്ടെത്തി. അക്കാലത്ത് കേരളത്തിലെ ആദ്യകാല ഹിപ് ഹോപ് ഗ്രൂപ്പായ സ്ട്രീറ്റ് അക്കാദമിക്‌സ്  അതിന്റെ രൂപീകരണത്തിന്റെ പ്രാരംഭ ഘട്ടത്തിലായിരുന്നു. തുടർന്നുള്ള കാലഘട്ടത്തിൽ  കേരളത്തിലുടനീളം നിരവധി കലാകാരന്മാർ രം​ഗത്തെത്തി. 

കേരളത്തിൽ ഹിപ് ഹോപ് ആർട്ടിസ്റ്റുകളുടെ എണ്ണത്തിലുണ്ടായ വർധനവോടെ കേരളത്തിൽ ഹിപ് ഹോപ് എന്ന കലാരൂപം മൂലം വികസിച്ചു കൊണ്ടിരിക്കുന്ന സംസ്കാരം, ജനങ്ങളിൽ ചെലുത്തുന്ന സ്വാധീനം, ഈ കലയുടെ ഭാവിസാധ്യതകൾ എന്നിവ പകർത്താനും പ്രദർശിപ്പിക്കാനും ഈ ഡോക്യുമെന്ററി ലക്ഷ്യമിടുന്നു. ഞങ്ങൾ കുറച്ച് കലാകാരന്മാരെ തിരഞ്ഞെടുത്ത് അവരുടെ കാഴ്ചപ്പാടുകൾക്കും അവരുടെ കഥകൾക്കും അവർ വിശ്വസിക്കുന്ന രാഷ്ട്രീയത്തിനും ഊന്നൽ നൽകുന്ന വിധത്തിൽ മുഴുവൻ ഡോക്യുമെന്ററിയും ക്യൂറേറ്റ് ചെയ്തു. ഹിപ് ഹോപ്പിന്  പിന്നിലെ കലയെയും കലാകാരനെയും അറിയുക, അതോടൊപ്പം അതിന്റെ ചരിത്രത്തെ കുറിച്ചും കേരളത്തിലെ ഹിപ് ഹോപ് സംസ്കാരത്തിന്റെ അന്തർധാരയുടെ നിലവിലെ സാഹചര്യത്തെ കുറിച്ചും വ്യക്തമായി മനസ്സിലാക്കുകയാണ് ലക്ഷ്യം. 

2009-ൽ സ്ട്രീറ്റ് അക്കാദമിക്‌സിന്റെ വരവോടെ കേരളത്തിന്റെ ആദ്യത്തെ ഔദ്യോഗിക ഹിപ് ഹോപ്പ് സംഘം രം​ഗപ്രവേശം ചെയ്തു.  പോപ്പ് സംസ്കാരത്തിന്റെ ഒരു പുതിയ തരംഗം സംഘം കൊണ്ടുവന്നു.  പുതിയ കലാകാരൻമാർക്ക്  പരീക്ഷണങ്ങൾക്ക്  അവസരം നൽകി. പണ്ടുമുതലേ വാക്ക് കളികളും സംസാര കവിതകളും നിലനിന്നിരുന്നു, ഒടുവിൽ മലയാള സിനിമാ വ്യവസായത്തിലേക്ക് അത് വഴിമാറി. 1990-കളുടെ അവസാനത്തിൽ, 'അടിപൊളി അടിപൊളി' പോലെയുള്ള ഗാനങ്ങൾ വ്യക്തമായി റാപ്പ് വിഭാഗത്തിലേക്കുള്ള ചായ് വ്‌ പ്രകടമാക്കി. പിന്നീട് 'നീല ബക്കറ്റ്' ഒരു ഇംഗ്ലീഷ് ഗാനത്തിന്റെ അനുകരണമായി പുറത്തിറങ്ങി, ഒരു പാരഡിയായി കണക്കാക്കപ്പെടാതെ അത് ഹിറ്റായി. മലയാളം റാപ്പ് രംഗം ഏറെ മുന്നോട്ട് പോയി, രാജ്യവ്യാപകമായി പ്രശസ്തരായ റാപ്പർമാർ  ഇപ്പോൾ നമുക്കുണ്ട്.  പുതിയ കലാരൂപങ്ങളെ സ്വീകരിക്കുന്നതിൽ കേരളം കാണിക്കുന്ന പോസിറ്റീവായ സമീപനത്തിന്റെ ദൃഷ്ടാന്തമായിരുന്നു നിരവധി പ്രതിഭാധനരായ കലാകാരന്മാരെ പങ്കെടുപ്പിച്ച് കൊച്ചിയിൽ നടന്ന ഞങ്ങളുടെ  ആദ്യത്തെ ഹിപ് ഹോപ് ഉത്സവമായ 'പാറ'. 

 

Content Highlights: documentary by kappa looks in to hip hop culture in kerala