സൗബിന്റെ ശബ്ദം, 'എന്നാലും മത്തായിച്ചാ..നിങ്ങള്‍ക്കീ ഗതി വന്നല്ലോ'


1 min read
Read later
Print
Share

സൗബിന്‍ ഷാഹിറും ബ്ലേസും ചേര്‍ന്നാണ് ആലാപനം.

-

ഹദ് ഫാസില്‍- നസ്രിയ താരജോഡികളെ ഒന്നിപ്പിച്ചു അന്‍വര്‍ റഷീദ് സംവിധാനംചെയ്യുന്ന ട്രാന്‍സിലെ എന്നാലും മത്തായിച്ചാ എന്ന പുതിയ ഗാനം പുറത്ത്. സൗബിന്‍ ഷാഹിര്‍ ആദ്യമായി പാടുന്ന ഗാനമാണിത്.

വരികളെഴുതിയിരിക്കുന്നത് വിനായക് ശശികുമാറും ബ്ലേസും ചേര്‍ന്നാണ്. സൗബിന്‍ ഷാഹിറും ബ്ലേസും ചേര്‍ന്നാണ് ആലാപനം. സംഗീതം ജാക്സണ്‍ വിജയന്‍. ചിത്രം 2020 ഫെബ്രുവരി 20ന് തിയേറ്ററുകളിലെത്തും.

ബാംഗ്ലൂര്‍ ഡേയ്സിന് ശേഷം ഫഹദിനൊപ്പം നസ്രിയ വീണ്ടും വേഷമിടുന്നു എന്ന പ്രത്യേകതയോടെയാണ് ട്രാന്‍സ് എത്തുന്നത്. വിജു പ്രസാദ് എന്ന മോട്ടിവേഷണല്‍ സ്പീക്കറുടെ കഥാപാത്രത്തെയാണ് ഫഹദ് ഫാസില്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്റ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഫഹദിനൊപ്പം സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോര്‍ജ്, ധര്‍മജന്‍, അശ്വതി മേനോന്‍, ദിലീഷ് പോത്തന്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ക്ക് പുറമെ സംവിധായകന്‍ ഗൗതം മേനോനും ചിത്രത്തില്‍ വേഷമിടുന്നു.

ബാംഗ്ലൂര്‍ ഡേയ്സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ക്കുശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് നിര്‍മിക്കുന്ന നാലാമത്തെ സിനിമയാണ് ട്രാന്‍സ്. ഏഴ് വര്‍ഷത്തിനുശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ഛായാഗ്രഹണം അമല്‍ നീരദ്. റസൂല്‍ പൂക്കുട്ടിയാണ് ശബ്ദമിശ്രണം.

Content Highlights : soubin shahir sings this new track from trance movie

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Minnal Murali

1 min

മിന്നൽ മുരളിയുടെയും ബ്രൂസ് ലീ ബിജിയുടെയും പ്രണയം; ഷാന്‍ റഹ്‍മാന്‍റെ ഈണത്തില്‍ 'ആരോമല്‍ താരമായ്'

Dec 12, 2021


music directors

1 min

മൂന്ന് സംഗീതസംവിധായകര്‍ ഒന്നിച്ചൊരു പാട്ട് കേട്ടിട്ടുണ്ടോ?

Mar 26, 2020


Kunjeldho

'മനസ്സു നന്നാകട്ടെ, മതമേതെങ്കിലുമാകട്ടെ'; കുഞ്ഞെല്‍ദോയിലെ വീഡിയോ ഗാനം

Apr 11, 2021


Most Commented