സൂര്യയ്‌ക്കൊപ്പം അപര്‍ണ ബാലമുരളി അഭിനയിക്കുന്ന സൂരറൈ പോട്രിലെ ആദ്യ ഗാനത്തിന്റെ പ്രൊമോ പുറത്ത്. പുറത്തു വന്ന് ഏതാനും മണിക്കൂറുകള്‍ കൊണ്ടു തന്നെ ഹിറ്റായി മാറിയിരിക്കുകയാണ് ജി വി പ്രകാശ്കുമാര്‍ ഈണമിട്ട 'വെയ്യോം സില്ലി' എന്ന ഈ ഗാനം.
ഛായാഗ്രഹണം കൊണ്ടും സംഗീതം കൊണ്ടും ഊര്‍ജം നല്‍കുന്ന പാട്ടെന്നും പാട്ടിന് എ ആര്‍ റഹ്മാന്‍ ടച്ച് ഉണ്ടെന്നുമാണ് ആരാധകര്‍ പറയുന്നത്.
ഗാനത്തിന്റെ തെലുങ്ക് പതിപ്പിന്റെ പ്രൊമോയും പുറത്തിറക്കിയിട്ടുണ്ട്.
സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. 2ഡി എന്റര്‍ടൈന്‍മെന്റ്സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 21 ന് പുറത്തിറങ്ങും.
എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി ആര്‍ ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജി.വി പ്രകാശാണ് സംഗീതം ഒരുക്കുന്നത്. മാധവന്‍ പ്രധാനവേഷത്തിലെത്തിയ ഇരുധി സുട്ര് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ സംവിധായികയാണ് സുധ കൊങ്ങര.
Content Highlights : surarai potru movie song promo suriya aparna balamurali sudha kongara