ഈ പാട്ടിലുണ്ട്, കണ്ണൂരിന്റെ ഇമ്പം


കണ്ണൂർ: “ കൊഞ്ചും കിളി കൊഞ്ചണ നാട്
തഞ്ചും പുഴ തഞ്ചണ നാട്
മലയാളക്കര നമ്മുടെ നാട്
തിത്തൈ തിരുവാതിര നാട്
പെണ്ണും പട വെട്ടിയ നാട്
മലയാളത്തിരു കടത്തനാട്....”
കണ്ടലും കായലും കാവും കെട്ടുവള്ളവും കഥകളിയും കൈത്തറിയും കടന്നുവരുന്ന ‘കണ്ണൂർ പാട്ട്’ തരംഗമാകുന്നു. ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിനുവേണ്ടി കൈതപ്രം ദാമോദരൻ നമ്പൂതിരി രചിച്ച് ഡോ.സി.വി.രഞ്ജിത്ത് ഇൗണമിട്ട് സംവിധാനം ചെയ്ത ‘സോങ് ഓഫ് കണ്ണൂർ, ഹെവൻ ഓഫ് ടൂറിസം’ എന്ന വീഡിയോ ഗാനമാണ് ആസ്വാദകരിൽ ഹരം പകരുന്നത്. വിനീത് ശ്രീനിവാസനാണ് ഗാനം പാടി അഭിനിയിക്കുന്നത്. മട്ടന്നൂർ ശങ്കരൻകുട്ടി, സംവിധായകൻ സലിം അഹമ്മദ്, നടന്മാരായ വിനീത്, സന്തോഷ് കീഴാറ്റൂർ, മുൻ ക്രിക്കറ്റ് താരം ജെ.കെ.മഹേന്ദ്ര തുടങ്ങിയവർ അതിഥിവേഷത്തിലെത്തുന്നു. ആറുമിനിട്ടാണ് ഗാനത്തിന്റെ ദൈർഘ്യം.‘മലനാട് മലബാർ ക്രൂസ് ടൂറിസത്തിനുവേണ്ടിയാണ് ഇൗ ഗാനം ചിട്ടപ്പെടുത്തിയത്. പിന്നീട് കണ്ണൂരിന്റെ ടൂറിസം വികസനസാധ്യതകൾ മുന്നിൽക്കണ്ട് ഡി.ടി.പി.സി. ഏറ്റെടുക്കുകയായിരുന്നു. വർഷങ്ങളെടുത്താണ് ഗാനചിത്രീകരണം നടന്നത്. മഴയ്ക്കും വെയിലിനും തെയ്യക്കാലത്തിനും വേണ്ടി ദീർഘനാൾ കാത്തിരിക്കേണ്ടിവന്നു..’ സംവിധായകൻ ഡോ.സി.വി.രഞ്ജിത്ത് പറയുന്നു. ഏഴിമല നാവിക അക്കാദമി, കണ്ണൂരിലെ സൈനിക കേന്ദ്രം, മട്ടന്നൂർ വിമാനത്താവളം, പുല്ലൂപ്പിക്കടവ്, ചൂട്ടാട് ബീച്ച് തുടങ്ങി മുപ്പത്തഞ്ചോളം ഇടങ്ങൾ ഗാനത്തിന് ദൃശ്യമിഴിവേകുന്നു. ‘ശാലു’ എന്ന ഹിന്ദി ആൽബത്തിലൂടെ സംഗീതലോകത്തെത്തിയ ആളാണ് സംവിധായകൻ ഡോ. സി.വി.രഞ്ജിത്ത്. കണ്ണൂർ സ്വദേശിയും ദന്ത ഡോക്ടറുമായ ഇദ്ദേഹം പിന്നീട് സച്ചിൻ ടെൻഡുൽക്കറെക്കുറിച്ച് 20 ഭാഷകളിൽ ‘ഷാനെ ഹിന്ദുസ്ഥാനി’ എന്ന ഗാനമൊരുക്കി. നിന്നിഷ്ടം എന്നിഷ്ടം (രണ്ട്), നിഴൽ, തെരുവുനക്ഷത്രങ്ങൾ എന്നിവയുൾപ്പെടെ അഞ്ച് സിനിമകൾക്ക് സംഗീത സംവിധാനവും നിർവഹിച്ചു.

Content Highlights: song of kannur Heaven of tourism song by kaithapram and vineeth sreenivasan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented