യലിനില്‍ വിസ്മയം തീര്‍ത്ത ബാലഭാസ്‌കര്‍ ആയിരുന്നു കഴിഞ്ഞ വര്‍ഷം കേരളത്തിന്റെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്ന്. ബാലഭാസ്‌കര്‍ പിന്നിട്ട് മാസങ്ങള്‍ പിന്നിടുമ്പോള്‍ അദ്ദേഹത്തിന്റെ ശില്‍പ്പം വീടിന് മുന്നില്‍ നിര്‍മിച്ചിരിക്കുകയാണ് ചിത്രകലാ അധ്യാപകനായ സോബിനാഥ്. 

സോബിനാഥിന്റെ രാമനാട്ടുകരയിലുള്ള വീടിന് മുന്‍പിലാണ് ശില്‍പ്പം ഒരുക്കിയിരിക്കുന്നത്. 

സോബിനാഥിന് ഒരു ദുഖം മാത്രമേയുള്ളൂ. തന്റെ ആരാധനാ പുരുഷനെ ഇതുവരെ നേരിട്ട് കാണാന്‍ സാധിച്ചിട്ടില്ല. ഇനി ബാലഭാസ്‌കിനെ സോബിനാഥിന് എന്നും കണികാണാം. 

കമ്പിയും സിമന്റും മണലും ഉപയോഗിച്ചാണ് പ്രതിമ ഉണ്ടാക്കിയിരിക്കുന്നത്. ഏഴടിയോളം ഉയരമുള്ള പ്രതിമ, മൂന്ന് മാസം കൊണ്ടാണ് സോബിനാഥ് പൂര്‍ത്തിയാക്കിയത്.

Content Highlights: sobinath a man makes statue of violinist balabhaskar in front of his home balabhaskar demise