-
അന്തരിച്ച സംഗീത സംവിധായകൻ ബാലഭാസ്കറിന്റെ ജന്മദിനത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് സുഹൃത്തും പ്രശസ്ത ഡ്രമ്മറുമായ ശിവമണി. ബാലഭാസ്കറിന്റെ ഓർമകളും സംഗീതവും ജീവിതകാലം മുഴുവൻ കൂടെയുണ്ടാകുമെന്ന് ശിവമണി കുറിച്ചു. ബാലുവിനും സുഹൃത്തുക്കൾക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് ശിവമണിയുടെ കുറിപ്പ്
‘ എന്റെ പ്രിയപ്പെട്ട ബാലാ, നിന്റെ ജന്മദിനത്തിൽ ഞാൻ നിന്നെക്കുറിച്ചോർക്കുന്നു. നീയും നിന്റെ സംഗീതവും എല്ലായ്പ്പോഴും എന്റെ ജീവിതത്തിന്റെയും സംഗീതയാത്രയുടെയും മറക്കാനാകാത്ത ഭാഗമായുണ്ടാകും. നീ എവിടെയാണെങ്കിലും സന്തോഷത്തോടെയും സമാധാനത്തോടെയും അനുഗ്രഹീതനായും ഇരിക്കുക. ജന്മദിനാശംസകൾ. നിന്റെ സ്വപ്നമായിരുന്ന ബിഗ്ബാൻഡ് ഇപ്പോഴും സജീവമാണ്. നിന്റെ ഓർമകളിൽ ബാൻഡ് ഇനിയും മുന്നോട്ട് പോവും.. അവർക്ക് എല്ലാവിധ ആശംസകളും ശിവമണി കുറിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു ബാലഭാസ്കറിന്റെ 42-ാം ജന്മദിനം. ബാലുവിന്റെ സുഹൃത്തുക്കളായ ഇഷാൻ ദേവ്, സ്റ്റീഫൻ ദേവസി എന്നിവർ പങ്കുവച്ച ഓർമകൾ ഏവരെയും നൊമ്പരപ്പെടുത്തുന്നതായിരുന്നു.
Content Highlights : Sivamani Remembers Balabhaskar on his birthday
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..