'ഗാനാമൃതവർഷിണി'യിൽ നിന്നും | PHOTO: SCREEN GRAB
മുപ്പത്തിമൂന്നോളം സംഗീതജ്ഞരെ ഒന്നിച്ച് ചേർത്ത് മൂകാംബികാദേവിയെക്കുറിച്ച് രഞ്ജിത്ത് മേലേപ്പാട്ടിൻ്റെ സംഗീതസംവിധാനത്തിൽ റിഥം ലാബ്സ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ പുറത്തിറക്കിയ സംഗീതനൃത്ത ആവിഷ്കാരം "ഗാനാമൃതവർഷിണി" യുട്യൂബിൽ ശ്രദ്ധ നേടുന്നു. സിത്താര കൃഷ്ണകുമാർ ആണ് ഗാനം ആലപിച്ച് നൃത്തം ചെയ്തിരിക്കുന്നത്.
സംസ്ഥാന അവാർഡ് ജേതാവ് ബിജു ധ്വനിതരംഗ് ആണ് കൊറിയോഗ്രാഫി നിർവഹിച്ചിരിക്കുന്നത്. സിനിമ പിന്നണിയിൽ പ്രവർത്തിക്കുന്ന അരുൺ ഭാസ്‌കറാണ് ക്യാമറ കെെകാര്യം ചെയ്തിരിക്കുന്നത്.
പ്രസിദ്ധ സാരംഗി വാദകനായ മോമീൻ ഖാൻ, യുട്യൂബ് താരമായ മഹേഷ് രാഘവൻ, പണ്ഡിറ്റ് രാജീവ് ജനാർദ്ദനൻ (സിത്താർ), പോളി വർഗീസ്, എബി സാൽവിൻ തോമസ്, അശ്വിൻ ശിവദാസ്, രൂപരേവതി തുടങ്ങി മുപ്പത്തിമൂന്ന് പ്രഗത്ഭരായ സംഗീതജ്ഞരെ കോർത്തിണക്കിക്കൊണ്ടാണ് രഞ്ജിത്ത് മേലേപ്പാട്ട് ഈ സംഗീതശില്പത്തിന് നേതൃത്വം കൊടുത്തിരിക്കുന്നത്. അദ്ദേഹത്തിന്റെ തന്നെ കൊച്ചിയിലെ മൈ സ്റ്റുഡിയോയിലാണ് റിക്കോഡിങ്ങ് ജോലികൾ നടന്നത്.
Content Highlights: Sithara Krishnakumar Ranjith Meleppat Music and Dance Video Ganamruthavarshini
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..