ഗായിക സ്മിതയ്ക്കും ഭർത്താവ് ശശാങ്കിനും കോവിഡ് സ്ഥിരീകരിച്ചു. സ്മിത തന്നെ ട്വിറ്ററിലൂടെ പുറത്തുവിട്ടതാണ് ഇക്കാര്യം. കോവിഡ് ലക്ഷണങ്ങളൊന്നുമില്ലെന്നും പരിശോധനയിൽ പോസിറ്റീവെന്നു കണ്ടെത്തുകയായിരുന്നുവെന്നും സ്മിത ട്വീറ്റ് ചെയ്തിട്ടുണ്ട്.

'കടുത്ത ശരീരവേദനയുണ്ടായിരുന്നു കഴിഞ്ഞ ദിവസം. ഏറെ നേരം വർക്ക് ഔട്ട് ചെയ്തതിനാലാവും എന്നു കരുതിയെങ്കിലും കോവിഡ് പരിശോധന നടത്താമെന്നു കരുതി. ഭർത്താവ് ശശാങ്കിനും എനിക്കും കോവിഡ് പോസിറ്റീവ് എന്നു കണ്ടെത്തി. ലക്ഷണങ്ങളൊന്നും തന്നെയില്ല. കോവിഡ് ഭേദമായി പ്ലാസ്മ ദാനം ചെയ്യാൻ കാത്തിരിക്കുകയാണ്. ഞങ്ങൾ വീട്ടിൽ തന്നെയായിരുന്നു. രോഗം ഞങ്ങളെത്തേടി വീട്ടിലേക്ക് വരികയായിരുന്നു.' സ്മിതയുടെ ട്വീറ്റ്.

2000ൽ ഹേയ് റബ്ബാ എന്ന സംഗീത ആൽബത്തിലൂടെയാണ് സ്മിതയുടെ കരിയർ ആരംഭിക്കുന്നത്. തെലുങ്ക്, ഹിന്ദി, തമിഴ് ഭാഷകളിൽ പാടിയിട്ടുള്ള സ്മിതയുടെ ഹിറ്റ് ഗാനങ്ങൾ എവരൈനാ ചൂസുന്താരാ, മാഹി വേ, ബഹാ കിലുക്കി തുടങ്ങിയവയാണ്.

Content Highlights: singer smita tweet covid 19 no symptoms