സിനിമാഗാനങ്ങളുടെ കവര്‍വേര്‍ഷനുകളിലൂടെ യൂട്യൂബ് ഗായികയായി ശ്രദ്ധിക്കപ്പെട്ട സന മൊയ്തൂട്ടി മലയാളസിനിമയില്‍ പാടുന്നു. നവാഗതനായ ജിജു ജോസഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വരയനിലാണ് സന പാടുന്നത്. സിജു വില്‍സണ്‍ ആണ് ചിത്രത്തില്‍ നായകനായെത്തുന്നത്. 

പ്രകാശ് അലക്‌സ് ആണ് സംഗീതം. ബി കെ ഹരിനാരായണന്‍ ആണ് വരികളെഴുതിയിരിക്കുന്നത്.

സന മുമ്പ് ബോളിവുഡില്‍ പാടിയിട്ടുണ്ട്. ഹൃത്വിക് റോഷന്‍ ചിത്രം മോഹന്‍ജോ ദാരോയില്‍ സന പാടിയ തൂ ഹേ എന്ന ഗാനം ഹിറ്റായിരുന്നു. എ ആര്‍ റഹ്മാന്‍ ആയിരുന്നു ഈണമേകിയത്. 

സിജു വില്‍സണ്‍, ലിയോണ ലിഷോയ് ആണ് വരയനിലെ മറ്റു കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്നത്. സത്യം സിനിമാസിന്റെ ബാനറില്‍ പ്രേമചന്ദ്രന്‍ എ.ജി യാണ് ചിത്രം നിര്‍മ്മിക്കുന്നത്.

Content Highlights : singer sana moidutty singing in malayalam