കൊറോണ വൈറസിനെ നേരിടാനുള്ള പ്രതിരോധ ശേഷി തന്റെ ശരീരത്തിനുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി പോപ് ഗായിക മഡോണ. സോഷ്യല്‍മീഡിയയിലൂടെയാണ് ഗായിക ഈ വിവരം പുറത്തുവിട്ടത്. 

കഴിഞ്ഞ ദിവസം തന്റെ ശരീരത്തില്‍ കൊറോണ വൈറസ് പരിശോധന നടത്തിയെന്നും വൈറസിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ള വസ്തുക്കള്‍ തന്റെ ശരീരത്തില്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയതായി ഗായിക പങ്കുവെക്കുന്ന വീഡിയോയില്‍ പറയുന്നു. അതിനാല്‍ താന്‍ കാര്‍ എടുത്ത് പുറത്തു പോവാന്‍ നിശ്ചയിച്ചിരിക്കുകയാണെന്നും കാറിലെ ഗ്ലാസ് വിന്റോ തുറന്നിട്ട് കൊവിഡ് 19 നിറഞ്ഞ വായു ശ്വസിക്കുമെന്നും ഗായിക പറയുന്നു. തനിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും മഡോണ വീഡിയോയില്‍ പറയുന്നു.

കൊറോണ വൈറസ് പരിശോധനയുമായി ബന്ധപ്പെട്ട സി.ഡി.സി ടെസ്റ്റാണ് ഗായികയുടെ ശരീരത്തില്‍ നടത്തിയത്. വൈറസിനെ പ്രതിരോധിക്കാന്‍ കെല്‍പുള്ള വസ്തുക്കള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ടോ എന്നറിയാനാണ് ഈ ടെസ്റ്റ്. എന്നാല്‍ ഈ ദോഷവസ്തുക്കളുടെ സൂചന പ്രതിരോധശേഷിയുണ്ടെന്നതാണോ എന്ന് ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല.

 
 
 
 
 
 
 
 
 
 
 
 
 

#staysafe #staysane

A post shared by Madonna (@madonna) on

Content Highlights : singer madonna tests positive of corona virus antibodies instagram video