കള്‍ നന്ദനയുടെ ചരമവാർഷികത്തിൽ ഹൃദയസ്പർശിയായ കുറിപ്പ് പങ്കുവച്ച് ഗായിക കെ.എസ്.ചിത്ര. വേർപാടുകൾ ഏൽപ്പിക്കുന്ന മുറിവുകൾ ഒരിക്കലും ഉണങ്ങില്ലെന്നും അത് എപ്പോഴും വേദനാജനകമായി തുടരുന്നു എന്നും ചിത്ര കുറിച്ചു. 

ചിത്രയുടെ കുറിപ്പ്

‘ഓരോ ജനനത്തിനും ഒരു ലക്ഷ്യമുണ്ടെന്നും ആ ലക്ഷ്യം പൂർത്തിയാക്കിയ ശേഷം അനന്തതയിലേക്ക് പോകുമെന്നും ആളുകൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. കാലം ആ മുറിവുണക്കും എന്നും അവർ പറയാറുണ്ട്. എന്നാൽ അത്തരമൊരു സാഹചര്യത്തിലൂടെ കടന്നുപോയ വ്യക്തികൾക്ക് അറിയാം അത് സത്യമല്ലെന്ന്.ആ മുറിവ് ഒരിക്കലും ഉണങ്ങില്ല. അത് വളരെ വേദനാജനകവുമാണ്. മിസ് യു നന്ദന

chithra

വിവാഹം കഴിഞ്ഞ് ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് 2002ല്‍ ചിത്രയ്ക്കും ഭര്‍ത്താവ് വിജയ്ശങ്കറിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്. 2011ല്‍ വിഷുവിന് ദുബായിയില്‍ നീന്തല്‍ക്കുളത്തില്‍ വീണ് മരിക്കുകയായിരുന്നു. എട്ടു വയസ്സായിരുന്നു അന്ന് നന്ദനയ്ക്ക്.

Content Highlights : Singer KS Chithra On Daughter Nandana's Death Anniversary