കൊറോണ വൈറസിനെതിരെയുള്ള പോരാട്ടത്തില്‍ നമ്മളെ മുന്നില്‍ നയിക്കുന്നവര്‍ക്ക് ഒരു ആദരം എന്നാണ് മ്യൂസിക്ക് വീഡിയോക്ക് ഗായിക കാവ്യ അജിത് നല്‍കിയ വിവരണം. ലക്കി വണ്‍ എന്ന് പേരില്‍ ഇറക്കിയിരിക്കുന്ന ഗാനം എഴുതി, ഈണം നല്‍കി, ആലപിച്ചിരിക്കുന്നത് കാവ്യ തന്നെയാണ്. 

'ഈ ലോകത്തില്‍ നമ്മള്‍ക്ക് ഒന്നും പ്രവചിക്കാന്‍ സാധിക്കില്ല. ജീവിതം തന്നെ ഒരു ഭാഗ്യമാണ്. ഓരോ ദിവസവും അനുഗ്രഹമാണ്' എന്നാണ് ഗാനത്തിനെക്കുറിച്ച് കാവ്യ പറയുന്നത്. 'രാത്രിയും പകലുമില്ലാതെ നമ്മള്‍ക്ക് വേണ്ടി ഉറക്കം പോലും കളഞ്ഞ് പരിചരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കും ഈ ഗാനം സമര്‍പ്പിക്കുന്നു,' അവര്‍ കൂട്ടിച്ചേര്‍ത്തു.

കാവ്യയുടെ തന്നെ ആശയത്തില്‍ പിറന്ന ഗാനത്തില്‍ സുഹൃത്തുക്കളായ എബിന്‍ സാഗര്‍, സുജിത്ത് ഹൈദര്‍ താഹ, വിദ്യാസാഗര്‍ വെങ്കടേശന്‍ എന്നിവരും അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 
 
ഇംഗ്ലീഷ് ഭാഷയിലാണ് ഗാനം ചെയ്തിരിക്കുന്നത്. കാവ്യ ആദ്യമായി എഴുതി ഈണം നല്‍കിയ ഗാനം കൂടിയാണ് ലക്കി വണ്‍.

Content Highlights: Singer Kavya Ajit's single track Lucky One is a tribute to the frontline workers of covid 19