ജി. വേണുഗോപാലും മകൻ അരവിന്ദ് വേണുഗോപാലും
പിന്നണി ഗായകന്‍ ജി. വേണുഗോപാലും മകന്‍ അരവിന്ദ് വേണുഗോപാലും ചേര്‍ന്നൊരുക്കുന്ന 'മെലഡി ടു' എന്ന മ്യൂസിക്കല്‍ കവര്‍ സീരിസ് ലോഞ്ച് ചെയ്തു.ആറുപാട്ടുകള്‍ ഉള്‍പ്പെടുത്തിയ ഈ സീരിസിന്റെ ഓരോ പാട്ടുകള്‍ വീതം രണ്ടാഴ്ച ഇടവേളകളിലായി ശ്രോതാക്കളിലേക്ക് എത്തും. ഹൃദയവേണു ക്രിയേഷന്‍സ് എന്ന യൂട്യൂബ് ചാനല്‍ വഴിയാണ് ഗാനങ്ങള്‍ പുറത്തിറങ്ങുന്നത്. ജി. വേണുഗോപാല്‍ പാടിയ ക്ലാസ്സിക് മലയാള സിനിമ ഗാനങ്ങളാണ് അച്ഛനും മകനും ചേര്‍ന്ന് ഈ സീരിസിലൂടെ പുനഃസൃഷ്ടിക്കുക.
കവര്‍ സീരിസിലെ ആദ്യ ഗാനം പുറത്തിറങ്ങി. മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ എന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് ആദ്യം പാടിയത്. 1989-ല്‍ പുറത്തിറങ്ങിയ സ്വാഗതം എന്ന ചിത്രത്തിലെ ഗാനമമാണിത്. ബിച്ചു തിരുമലയുടെ വരികള്‍ക്ക് രാജാമണിയാണ് സംഗീതം നല്‍കിയത്. വേണുഗോപാലിനൊപ്പം എം.ജി.ശ്രീകുമാര്‍, മിന്‍മിനി എന്നിവര്‍ ചേര്‍ന്ന് പാട്ട് പാടിയിരിക്കുന്നു.
വേണുഗോപാലും അരവിന്ദും ചേര്‍ന്ന് ഇതിനോടകം നിരവധി പാട്ടുകള്‍ക്ക് കവര്‍ വേര്‍ഷനുകള്‍ കൊണ്ടുവന്നിട്ടുണ്ട്. അവയെല്ലാം തന്നെ മികച്ച രീതിയില്‍ പ്രേക്ഷകപ്രീതി പിടിച്ചുപറ്റി.
'പണ്ട് ഞാനീ പാട്ടുകള്‍ പാടുമ്പോള്‍ എന്റെ ശബ്ദം മാത്രമായിരുന്നു ആ പാട്ടുകള്‍ക്ക് ജീവന്‍ നല്‍കിയത്. 30 വര്‍ഷങ്ങള്‍ക്കിപ്പുറം എന്റെ മകനും എന്നോടൊപ്പം ഈ പാട്ടുകള്‍ക്ക് ശബ്ദം പകരുന്നു എന്നത് തീര്‍ച്ചയായും 'മെലഡി ടു' വിനെ ഒരു അച്ഛന്‍ -മകന്‍ മ്യൂസിക്കല്‍ ഫീറ്റ് ആക്കി മാറ്റുന്നു'- വേണുഗോപാല്‍ പറഞ്ഞു
വേണുഗോപാലിന്റെ കരിയറിലെ ഏറ്റവും മികച്ച ആറ് ഗാനങ്ങള്‍ക്കാണ് പുതുജീവന്‍ ലഭിക്കുക. അച്ഛനും മകനും ഒന്നിക്കുന്നതോടെ പാട്ടിന് പുതിയൊരു രൂപം കൈവരും. പഴയ പാട്ടിന്റെ ആത്മാവിനെ നശിപ്പിക്കാതെ പുതിയ സംഗീത ഉപകരണങ്ങള്‍ ഉപയോഗിച്ച് പശ്ചാത്തല സംഗീതം ഒരുക്കിയാണ് പാട്ടുകള്‍ പുറത്തിറങ്ങുക.
Content Highlights: Singer G.Venugopal and Aravind Venugopal introduce melody two cover series
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..