ടിടി റിലീസായി എത്തിയ സൂര്യ ചിത്രം സൂരറൈ പോട്ര്  പ്രേക്ഷകർ ഏറ്റെടുത്തതിന് പിന്നാലെ ചിത്രത്തിലെ കാട്ടു പയലേ എന്ന് തുടങ്ങുന്ന ​ഗാനത്തിന്റെ ഒരു കവർ വേർഷനും വൈറലായി മാറി. ദീപ ജസ്വിൻ എന്ന ചങ്ങനാശ്ശേരിക്കാരിയാണ് ഒറിജിനലിനെ വെല്ലുന്ന തരത്തിൽ ​ഗാനത്തിന്റെ കവർ വേർഷനൊരുക്കിയത്.

നടൻ സൂര്യയുടെ കട്ട ഫാനാണ്‌ ദീപ. തന്റെ പാട്ട് സൂര്യയ്ക്കും ഇഷ്ടപ്പെട്ടതിന്റെ സന്തോഷത്തിലാണ് ഈ യുവ​ഗായിക. കവർ കണ്ട്‌ ഇഷ്ടപ്പെട്ട് സോണി മ്യൂസിക്‌ തങ്ങളുടെ യുട്യൂബ്‌ ചാനലിൽ പാട്ടിന്‌ ഇടവും നൽകി. പാട്ടിനെ ജീവനായി സ്നേഹിക്കുന്ന ദീപയുടെ സം​ഗീത വിശേഷങ്ങൾ.

"ഇതെന്റെ മൂന്നാമത്തെ കവർ സോങ്ങ് ആണ്. സൂര്യ ഫാൻസ് ക്ലബ്ബുമായി ചേർന്നാണ് എല്ലാം പുറത്തിറക്കിയത്. ആദ്യത്തെ പാട്ട് സൂര്യ അണ്ണന്റെ പിറന്നാളിനോട് അനുബന്ധിച്ചായിരുന്നു പുറത്തിറക്കിയത്. വാരണം ആയിരം എന്ന ചിത്രത്തിലെ അനൽ മേലേ എന്ന് തുടങ്ങുന്ന ​ഗാനമായിരുന്നു അത്. മറ്റൊന്ന് സില്ലനൊരു കാതലിലെ മുൻപേ വാ എന്ന ​ഗാനവും. 

സൂരറൈ പോട്രിന്റെ തീയേറ്റർ റിലീസ് ആഘോഷമാക്കാനിരുന്ന വേളയിലാണ് ചിത്രം ഓടിടി ആയി റിലീസിനെത്തുന്നു എന്നറിഞ്ഞത്. ജൂലൈയിലാണ് ചിത്രത്തിലെ കാട്ടുപയലേ എന്ന ​ഗാനം റിലീസ് ചെയ്തത്. ആ സമയത്താണ് ഒരു പ്രമോഷൻ എന്ന നിലയിൽ പാട്ടിന്റെ കവർ ചെയ്യാൻ തീരുമാനിക്കുന്നത്. അതിൽ ചിത്രത്തിന്റെ ട്രെയ്ലർ റിലീസിന്റെ ആഘോഷങ്ങളും അണ്ണന്റെ സിനിമാ യാത്രയും അ​ഗരം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളുമെല്ലാം ചിത്രീകരിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. പിന്നീട് സിനിമയുടെ ക്ലിപ്പിങ്ങുകളും ഉൾപ്പെടുത്തി ആരാധകരെ ഇഷ്ടപ്പെടുത്തുന്ന രീതിയിൽ പുറത്തിറക്കുകയായിരുന്നു.

Deepa
ദീപ ജസ്വിൻ

ഞാനൊരു സൂര്യ ആരാധികയാണ്. പാട്ട് പാടണം എന്ന് തീരുമാനിച്ചപ്പോൾ ആദ്യം മനസിൽ വന്നതും അണ്ണന്റെ സിനിമകളിലെ പാട്ടുകളായിരുന്നു. കാട്ടു പയലേയുടെ കവർ ​ഗാനം സൂര്യ അണ്ണൻ കണ്ടിരുന്നു. അദ്ദേഹം ഫാൻ ക്ലബ്ബിൽ വിളിച്ച് പാട്ട് ഒരുപാട് ഇഷ്ടപ്പെട്ടെന്ന് പറഞ്ഞു. നേരിട്ട് സംസാരിക്കാൻ പറ്റിയിട്ടില്ല. കേരളത്തിൽ എത്തിയാൽ നേരിട്ട്‌ കാണാമെന്ന്‌ അണ്ണൻ അറിയിച്ചിട്ടുണ്ട്. നമ്മൾ ആർക്ക് വേണ്ടി ചെയ്തോ അവരിലേക്ക് എത്തുക എന്നതില്ലല്ലേ കാര്യം. അതുകൊണ്ട് തന്നെ വലിയ സന്തോഷം. നമുക്ക് ഇനിയും കൂടുതൽ ചെയ്യാൻ പ്രചോദനം നൽകുന്ന കാര്യമാണത്. അണ്ണൻ‌റെ അടുത്ത ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ തന്നെ ആരാധകർ. ഇനിയും അണ്ണന്റെ ചിത്രങ്ങൾക്ക് കവർ ചെയ്യണമെന്നാണ് അദ്ദേഹത്തിന്റെ ഫാൻസ് ക്ലബ്ബ് അം​ഗങ്ങളും പറയുന്നത്". 

അബുദാബിയിൽ പ്രൊക്യൂർമെന്റ് ​ഹെഡായി ജോലി നോക്കുകയാണ് ദീപയുടെ ഭർത്താവ് ജെസ്വിൻ ജോൺ. ആറും നാലും വയസുള്ള രണ്ട് മക്കളാണ് ഇരുവർക്കും. ഇക്കഴിഞ്ഞ മാർച്ചിൽ പത്ത് ദിവസത്തെ അവധിയാഘോഷത്തിനായി നാട്ടിലെത്തിയ ദീപയും കുടുംബവും കോവിഡും അനുബന്ധ ലോക്ഡൗണിനെയും തുടർന്ന് കേരളത്തിൽ തന്നെ തുടരുകയായിരുന്നു. ഇപ്പോൾ മൂത്ത മകളെ ഇവിടെ സ്കൂളിൽ ചേർത്തു...

"എങ്കിലും എവിടെയങ്കിലും നമ്മൾ ശ്രദ്ധിക്കപ്പെടുന്ന, നമ്മുടെ ഒരു സി​ഗ്നേച്ചർ അറിയിക്കാൻ സാധിക്കുന്ന ​ഗാനങ്ങൾ പാടണം എന്നതാണ് ഏറ്റവും വലിയ ആ​ഗ്രഹം..." പ്രതീക്ഷയോടെ ദീപ പറയുന്നു

Content Highlights : Singer Deepa Jeswin Interview Soorari Pottru Movie Kattu Payale Cover Song Suriya