-
ഭാര്യ ശ്രീലതയുടെ ഓർമകളിൽ ഗായകൻ ബിജു നാരായണൻ. തന്നെ വിട്ടുപിരിഞ്ഞിട്ട് ഒരു വർഷം പൂർത്തിയാകുന്ന വേളയിൽ ശ്രീലതയുടെ കുട്ടിക്കാലം മുതൽക്കുള്ള ചിത്രങ്ങൾ ചേർത്തുവച്ച് ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ബിജു. ശ്രീലതയുടെ ഇഷ്ടഗാനമാണ് വീഡിയോയുടെ പശ്ചാത്തലത്തിൽ. ഇഷ്ടഗായകന്റെ ശബ്ദവും.
അരവിന്ദ്സ്വാമിയും രേവതിയും അഭിനയിച്ച 'മറുപടിയും' എന്ന ചിത്രത്തിനുവേണ്ടി എസ് പി ബാലസുബ്രമണ്യം പാടിയ നലം വാഴ എന്ന ഗാനമാണ് വീഡിയോയിൽ.
10 വർഷത്തെ പ്രണയത്തിനു ശേഷം 1998 ജനുവരി 23നാണ് ഇരുവരും വിവാഹിതരായത്. എറണാകുളം മഹാരാജാസിൽ ബിജുവിന്റെ സഹപാഠിയായിരുന്നു ശ്രീലത. ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന ശ്രീലത 2019 ആഗസ്റ്റ് 13നാണ് മരണപ്പെടുന്നത്.
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..