ഹൈദരാബാദ് : റഹ്മാന്‍ ഈണമിട്ട പാട്ട് പാടി വൈറലായതിനു പിന്നാലെ യുവതി തെലുങ്കു സിനിമയിലേക്ക്. കാതലന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ തെലുങ്കു റീമേക്കായ പ്രേമിക്കുടുവിലെ 'ഓ ചെലിയാ' എന്ന പാട്ട് പാടിയ ബേബി എന്ന യുവതിയാണ് ഹിറ്റായ സ്വന്തം പാട്ടു വഴി സിനിമയിലെത്തിയത്.

പലാസ 1978 എന്ന ഏറ്റവും പുതിയ തെലുങ്കു ചിത്രത്തില്‍ സംഗീത സംവിധായകന്‍ രഘു കുഞ്ചേ ആണ് ബേബിക്ക് സിനിമയില്‍ അവസരം നല്‍കിയിരിക്കുന്നത്. ബേബിയുടെ യഥാര്‍ഥജീവിതവുമായി ബന്ധമുള്ള വരികളാണ് പാട്ടിലേത്. തെലുങ്കില്‍ ഇനിയും അവസരങ്ങള്‍ ബേബിയെ കാത്തിരിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ആന്ധ്രാപ്രദേശ് ജില്ലയിലെ വടിസാളേവരു സ്വദേശിയാണ് ബേബി. വിനോദവേളയില്‍ നേരമ്പോക്കിനു അവര്‍ പാടിയ പാട്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായി, ഒടുവില്‍ സാക്ഷാല്‍ എ ആര്‍ റഹ്മാന്റെ കാതുകളിലും എത്തിയിരുന്നു. അദ്ദേഹം സ്വന്തം പേജിലൂടെ ഷെയര്‍ ചെയ്തതോടെ ലക്ഷക്കണക്കിനാളുകള്‍ക്ക് ആ ശബ്ദം പരിചിതമായി.

Content highlights : singer Baby impressed by A R Rahman  into Telugu film industry, A R Rahman, singer Baby in Hyderabad, Raghu Kunche