മലയാളത്തിലെ യുവ ഗായകരിൽ പലർക്കും ലഭിക്കാത്ത വലിയ ഒരു ഭാഗ്യം ഗായകൻ അനൂപ് ശങ്കറിന് ലഭിച്ചിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടൂൽക്കർ, ബിഗ് ബി അമിതാഭ് ബച്ചൻ, മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി, തെലുങ്ക് സൂപ്പർ താരം നാഗാർജുന തുടങ്ങിയ നിരവധി ഇതിഹാസ താരങ്ങളുടെ മുന്നിൽ പാടുവാനുള്ള അവസരം ലഭിച്ചതാണ് അനൂപിന്റെ വലിയ ഭാഗ്യം.
'സച്ചിൻ ടെണ്ടൂൽക്കറും അമിതാഭ് ബച്ചനും ഒന്നിച്ചിരുന്നു പാട്ട് കേട്ടപ്പോൾ അവരെ ബന്ധിപ്പിക്കുന്ന ഒരു കണ്ണി കിഷോർ കുമാറായിരുന്നു. കിഷോർ കുമാറിന്റെ ഗാനമാണ് ഞാൻ കൂടതൽ ആലപിച്ചത്. സച്ചിന്റെ ഇഷ്ടഗായകനാണ് കിഷോർ കുമാർ. അതുപോലെ ബച്ചനായി കൂടുതൽ ഗാനമാലപിച്ചത് കിഷോർ കുമാറും. രണ്ടു പേർക്കും ഗാനം വളരെയിഷ്ടമായി എന്നു പറഞ്ഞത് മറക്കാനാവാത്ത സംഭവമാണ്.' അനൂപ് പറയുന്നു.
Content Highlights: singer anoop sankar on singing songs of kishore kumar song amitabh bachchan sachin tendulkar