ഗായകൻ ഉദിത് നാരായണന്റെ മകനും ഗായകനുമായ ആദിത്യ നാരായണ്‍ വിവാഹിതനായി. ശ്വേതാ അഗർവാൾ ആണ് വധു.

കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് മുംബൈയിൽ വച്ച് നടത്തിയ ചടങ്ങിൽ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്. 

മോഹനി എന്ന നേപ്പാളി സിനിമയിലൂടെയാണ്  ആദിത്യ നാരായണ്‍ പിന്നണി ​ഗാനരം​ഗത്തേക്ക് എത്തുന്നത്.

1992 ൽ രംഗീല എന്ന സിനിമയിൽ ബാലതാരമായും അഭിനയിച്ചിരുന്നു. പിന്നീട് ശാപിത് എന്ന ചിത്രത്തിലൂടെ നടനായും അരങ്ങേറ്റം കുറിച്ചു. ഈ ചിത്രത്തിൽ നായികയായെത്തിയത് ശ്വേതയായിരുന്നു. ഈ പരിചയം പിന്നീട് പ്രണയത്തിലെത്തുകയും പത്ത് വർഷത്തെ പ്രണയത്തിനൊടുവിൽ ഇരുവരും വിവാഹിതരാവുകയുമായിരുന്നു. 

അന്തരിച്ച നടൻ സുശാന്ത് സിംഗിന്റെ അവസാന ചിത്രമായ ദിൽ ബെച്ചാരെയിലാണ് ആദിത്യ അവസാനമായി ​ഗാനമാലപിച്ചത്. 

നിരവധി ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള താരമാണ് ശ്വേതയും. 2003 ൽ പ്രഭാസ് നായകനായെത്തിയ തെലുങ്ക് ചിത്രം രാഘവേന്ദ്രയിലൂടെയാണ് ശ്വേത അഭിനയരം​ഗത്തേക്ക് എത്തുന്നത്. 

Content Highlights : Singer Aditya Narayan Son Of Udit Narayan Wedding With Shwetha Aggarwal